ശാസ്താംകോട്ട:ആഞ്ഞിലിമൂട് ചന്തയിൽ നിന്നും മത്സ്യം വാങ്ങി കാരാളിമുക്കിലേക്ക് നടന്നു പോകവേ വാഹനത്തിൽ ബലമായി പിടിച്ചു കയറ്റികൊണ്ട് പോയി ബുദ്ധിമാന്ദ്യമുള്ള 40കാരിയെ ശാരീരികമായി ഉപദ്രവിക്കുകയും മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസ്സിൽ പ്രതി പിടിയിൽ.പടിഞ്ഞാറെ കല്ലട ഐത്തോട്ടുവ സാലു ഭവനത്തിൽ ശ്രീകുമാർ ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസമാണ് സംഭവം.നടന്നു പോകുകയായിരുന്ന യുവതിയുടെ അടുക്കൽ പിക്കപ്പ് വാൻ നിർത്തിയ ശേഷം ചായ കുടിക്കാൻ വിളിക്കുകയും, ഒഴിഞ്ഞു മാറിയപ്പോൾ ബലമായി വാഹനത്തിൽ പിടിച്ചു കയറ്റി കുറ്റിയിൽമുക്ക് ഭാഗത്ത് എത്തിച്ച് ഉപദ്രവിക്കുകയുമായിരുന്നു.നിരീക്ഷണ ക്യാമറകൾ പരിശോധിച്ച് ശാസ്താംകോട്ട പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.സ്ത്രീകളെ ഉപദ്രവിച്ചതടക്കം നിരവധി ക്രിമിനൽ കേസ്സുകളിലെ പ്രതിയാണ് ശ്രീകുമാറെന്ന് പൊലീസ് പറഞ്ഞു.കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.