ലോക നാടക ദിനത്തില്‍ തഴവയിൽ വെച്ച് നാടക പ്രവർത്തകരുടെ കൂട്ടായ്മ നടത്തി

Advertisement

തഴവ. മാർച്ച് 27 ലോക നാടക ദിനത്തില്‍ തഴവ ശ്രീ മഹാദേവ ദേശായി ഗ്രന്ഥശാലയിൽ വെച്ച് നാടക പ്രവർത്തകരുടെ കൂട്ടായ്മ പുന്നൂർ ശ്രീകുമാറിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ പരിപാടികളിൽപ്രതിഭകളെ ആദരിക്കൽ, പ്രഭാഷണം ,ചർച്ച എന്നിവ നടത്തി. നാടക സിനിമ, സീരിയൽ നടനായ ഗോപൻകൽഹാരം, നാടകരചയിതാവും, സംവിധായകനുമായ വേണുവെങ്കട്ടക്കലും ഗ്രന്ഥശാലാ പ്രസിഡൻ്റും, ഖാദി ബോർഡ് മുൻ ജോയിൻ്റ് സെക്രട്ടറിയുമായ കൈതവന ശങ്കരൻ കുട്ടിയിൽ നിന്നും ആദരവ് ഏറ്റുവാങ്ങി. പോണാൽ നന്ദകുമാർ സ്വാഗതം പറഞ്ഞു. പ്രശസ്ത സംഗീതജ്ഞൻ തഴവ ശിവജി , പ്രവാസിയും പ്രഭാഷകനുമായ ശിവപ്രസാദ് മൈനാഗപ്പള്ളി, ജയരാജ് തഴവ,സജിത, പി.സി.സുനിൽ, ഗായകൻ പാവുമ്പ മംഗളൻ, തഴവ മോഹൻകുമാർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
വൈസ് പ്രസിഡൻ്റ് അശോക് കുമാർ ഇല്ലിക്കുളം നന്ദി പറഞ്ഞു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here