ശാസ്താംകോട്ട:ചരിത്രപ്രസിദ്ധമായ പോരുവഴി പെരുവിരുത്തി മലനട ദുര്യോധന ക്ഷേത്രത്തിലെ മലക്കുട മഹോത്സവം വർണാഭമായ കെട്ടുകാഴ്ച്ചയോടെ ഇന്ന് സമാപിക്കും.രാവിലെ 5 ന് മലയുണർത്തൽ, 5.15 മുതൽ സ്വർണ്ണക്കൊടിദർശനം,8ന് ഭാഗവത പാരായണം,വൈകിട്ട് 3ന് ഗുരുക്കൾശ്ശേരി കൊട്ടാരത്തിൽ നിന്നും ഭഗവതി എഴുന്നെള്ളത്ത്,3.30 ന് കടുത്താശ്ശേരി കൊട്ടാരത്തിൽ കച്ചകെട്ട്,വൈകിട്ട് 4 മുതൽ പ്രസിദ്ധമായ മലക്കുട എഴുന്നെള്ളത്തും കെട്ടുകാഴ്ചയും,രാത്രി 8 ന് തൂക്കം.9 ന് ഓളം – മ്യൂസിക്കൽ നൈറ്റ്, 12 ന് വായ്ക്കരി പൂജ എന്നിവ നടക്കും.