ശാസ്താംകോട്ട. ആവേശവും കരുത്തും മാറ്റുരച്ചു മലക്കുട ഉല്‍സവം വിസ്മയമായി. ദുര്യോധനക്ഷേത്രമായ മലനടയില്‍ പതിനായിരങ്ങള്‍ക്ക് ആവേശവും ആനന്ദവും പകര്‍ന്നാണ് കെട്ടുകാഴ്ച നടന്നത്.
കൊല്ലം പത്തനംതിട്ട ജില്ലകളുടെ സംഗമഭൂമിയായ പോരുവഴി മലനടയിലേക്ക് രാവിലെമുതല്‍ ജനപ്രവാഹമായിരുന്നു. വഴികളെല്ലാം പോരുവഴിയിലേക്ക് ഒഴുകിഎത്തുന്ന കാഴ്ച.

വിരുത്തിയുടെ വിവിധകോണുകളില്‍നിന്നനും കരകളുടെ നെടുംകുതിരകള്‍ കരുത്തും ആവേശവും എടുത്തുകാട്ടി മലനടകുന്നിലേക്ക് നീങ്ങി. ഇടയ്ക്കാട് കരയുടെ വലിയ കാളയും ആവേശമായി. നൂറുകണക്കിന് കെട്ടുകാഴ്ചകള്‍ നേര്‍ച്ചകളായി എത്തിയിരുന്നു.
മല ഊരാളിതുള്ളിഉറഞ്ഞ് കെട്ടുകാഴ്ചകളെ അനുഗ്രഹിച്ചതോടെ കെട്ടുകാഴ്ചകള്‍ ആരവത്തോടെ കുന്നുകയറി. രാത്രി കലാപരിപാടികളോടെ മലക്കുട സമാപിക്കും.