കൊട്ടാരക്കര: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 61 വര്‍ഷം കഠിനതടവ്. കടയ്ക്കല്‍, ഇടത്തറ തോട്ടത്ത്‌വിള വീട്ടില്‍ അംബു എന്ന് വിളിക്കുന്ന നീരജിനെ (22) ആണ് 61 വര്‍ഷം കഠിന തടവിനും 67500 രൂപ പിഴയും കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോര്‍ട്ട് ജഡ്ജ് അഞ്ചു മീര ബിര്‍ല ശിക്ഷിച്ചത്.
2022 ജൂണ്‍ 23നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഏഴാം ക്ലാസുകാരിയായ പെണ്‍കുട്ടിയുടെ വീട്ടില്‍ പ്രതി അതിക്രമിച്ചു കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തില്‍ കടയ്ക്കല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയത് സ്റ്റേഷന്‍ ഐഎസ്എച്ച്ഒ പി.എസ്. രാജേഷ് അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡ്വക്കേറ്റ് ഷിബു.സി. തോമസ് ഹാജരായി.