ശാസ്താം കോട്ട’ തടാക തീരത്ത് അമ്പലക്കടവിന് സമീപം കുന്നിൽ ചരിവ് ഇടിച്ച് കെട്ടിട നിർമ്മാണത്തിന് നീക്കം. ക്ഷേതോപദേശക സമിതി പരിസ്ഥിതി പ്രവർത്തകർ, നാട്ടുകൾ എന്നിവർ നിർമ്മാണം തടഞ്ഞു. അവധിദിനം നോക്കിയാണ് പരിസ്ഥിതി സംരക്ഷിത മേഖലയിൽ നിർമ്മാണ നീക്കം നടന്നത്. ഈ മേഖലയിൽ നിരവധി വ്യാജ പട്ടയങ്ങളും കയ്യേറ്റവും സംശയകരമായ ഭൂ ദുർവ്വിനിയോഗവും നടന്നിട്ടുണ്ട്. പ്രദേശത്തെ ദൂദുർവിനിയോഗം തടയണമെന്നാവശ്യപ്പെട്ട് പ്രതിക്ഷേധിച്ചവർ ജില്ലാകലക്ടറെ ബന്ധപ്പെട്ടിട്ടുണ്ട്.
നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ സമരവുമായി രംഗത്തിറങ്ങാനാണ് തീരുമാനം