ശാസ്താംകോട്ട.മാലിന്യമുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി സിപിഎം മൈനാഗപ്പള്ളി കിഴക്ക് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനും പരിസരവും ശുചീകരണം നടത്തി പരിപാടിയുടെ ഉദ്ഘാടനം കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ പി കെ ഗോപൻ നിർവ്വഹിച്ചു.
സിപിഎം എൽസി സെക്രട്ടറി ആർ. തുളസി, ഏരിയ കമ്മിറ്റി അംഗങ്ങൾ അഡ്വ. ടി മോഹനൻ, എസ് ഓമനക്കുട്ടൻ, അഡ്വ. അൻസർ ഷാഫി, അംബിക എന്നിവർ നേതൃത്വം വഹിച്ചു.