ശാസ്താംകോട്ട.അംബേദ്കർ സാംസ്കാരിക ബാലവേദിയുടെ നേതൃത്വത്തിൽ അവധിക്കാല ക്യാംമ്പ് നടത്തി. പുത്തനൻ തലമുറ ദിശമാറി സഞ്ചരിക്കുന്ന കാലത്തിലൂടെയാണ് കടന്ന് പോകുന്നത്. ഗ്രന്ഥശാലകളുടെയും ക്ലബ്ബ് കളുടെയും കൂട്ടായ്മകൾ അന്യമായ് കൊണ്ടിരിക്കുന്നു. കളിയിടങ്ങൾ ഇല്ലാത്തത് കൊണ്ട് പുതിയ തലമുറ വഴി മാറി സഞ്ചരിക്കുന്നതിന് പ്രധാനകാരണം. ഇത്തരം കൂട്ടായ്മകൾ വഴി അറിവിൻ്റെ വഴികളിലേക്ക് കുട്ടികളെ തിരികെ കൊണ്ടുവരാൻ കഴിയു എന്ന് കുട്ടികളുടെ കുട്ടി ക്യാമ്പ് ഉദ്ഘടാനം ചെയ്ത് കൊണ്ട് സുഭാഷ് എസ് കല്ലട സംസാരിച്ചു.
ഇന്ത്യമുഴുവൻ സഞ്ചരിച്ച് കുട്ടികളുടെ ക്യാമ്പ്കൾ സംഘടിപ്പിച്ച് അവരുടെ കലാവാസനകളെ തൊട്ടറിഞ്ഞ് അവരുടെ ഉള്ളിലുള്ള കഥകൾ അവരെ കൊണ്ട് എഴുതിപ്പിച്ച് അവിടെ വെച്ച് ബുക്കാക്കി കൊടുത്തു. കൊപ്പികൾ ശേഖരിച്ച് ഇന്ത്യമുഴുൻസഞ്ചരിച്ച് കുട്ടികളുടെ കഥകളും കവിതയും ചിത്രങ്ങളും വേൾഡ് ബുക്കാക്കി എടുക്കുന്നതിന് സഞ്ചരിച്ച് കൊണ്ടിരിക്കുന്ന storytiller കുമാർ ഷാ കുട്ടികൾക്ക് ക്ലാസ് എടുത്തു. ഓരോ സംസ്ഥാനങ്ങളിൽ നിന്നും ശേഖരിക്കുന്ന വാദ്യോ ഉപകരണങ്ങൾ പുതുതലമുറക്ക് പരിജയപ്പെടുത്തിയാണ് ക്യാമ്പ് പരിയവസാനിച്ചത്. ബാലവേദി പ്രസിഡൻ്റ് ആദി രതീഷ് അധ്യഷത വഹിച്ചു.സെക്രട്ടറി ദേവാനന്ദ് സ്വാഗതം പറഞ്ഞ്. കമ്മിറ്റി അംഗങ്ങളായ ദേവൂട്ടൻ, മാളു , ദേവതാര, ദുർഗ്ഗാ ജിനു, തുടങ്ങിയവർ നേതൃത്വം നൽകി