കരുനാഗപ്പള്ളി.ജിം സന്തോഷ് വധക്കേസിലെ പ്രധാന പ്രതികൾ പിടിയിൽ. കൃത്യത്തിൽ നേരിട്ട് പങ്കാളികളായ മൈന ഹരി, പ്യാരി എന്നിവരാണ് ഇന്ന് പിടിയിലായത്. ഇതോടെ പിടിയിലായ പ്രതികളുടെ എണ്ണം 5 ആയി. ഒരാൾ കസ്റ്റഡിയിൽ. മുഖ്യസൂത്രധാരനും ഒന്നാം പ്രതിയുമായ പങ്കജ്, രണ്ടാംപ്രതി അലുവ അതുൽ എന്നിവരുൾപ്പെടെ ഇനി പിടിയിലാകാനുള്ളത്4 പേർ.
കൃത്യത്തിൽ നേരിട്ട് പങ്കുള്ള മൈന ഹരി, പ്യാരി എന്നിവരെ ഓച്ചിറ സി ഐ സുജാതൻ പിള്ളയുടെ നേതൃത്വത്തിൽ ഇന്ന് വൈകുന്നേരത്തോടെ മാവേലിക്കര തഴക്കരയിൽ നിന്നുമാണ് വിദഗ്ധമായി പിടികൂടിയത്. ഓച്ചിറ മേമന സ്വദേശി ചക്കര അതുലിനെയും പോലീസ് വലയിലാക്കി.
അരിനല്ലൂർ സ്വദേശി അയ്യപ്പനെ ഇന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ സംഭവ ദിവസം കൊലയാളി സംഘം തന്റെവീട്ടിലെത്തിയതായ് അയ്യപ്പൻ പോലീസിനോട് പറഞ്ഞു. അയ്യപ്പൻ ഇപ്പോഴും പോലീസ് കസ്റ്റഡിയിലാണ്. പ്രതികൾ ലക്ഷ്യം വെച്ചത് ക്വട്ടേഷൻ സംഘാംഗമായ ഷിനു പീറ്ററിനെയാണെന്നും ഷിനു പീറ്ററിന്റെ വീടിന്റെ പരിസരത്ത് പ്രതികൾ എത്തിയിരുന്നതിന്റെ തെളിവുകളും പോലീസിന് ലഭിച്ചു..ഇതുവരെ കേസിൽ 9 പ്രതികൾ. അതിൽ എഴുപേരും പിടിയിലായി. ആദ്യം കസ്റ്റഡിയിലായത് കുക്കു എന്ന മനു. പ്രതികൾക്ക് വാഹനമുൾപ്പെടെ എല്ലാ സൗകര്യങ്ങളും നൽകിയത് കുക്കുവാണെന്ന് വ്യക്തമായതോടെ പ്രതിപ്പട്ടികയിൽ. തോട്ട എറിഞ്ഞുളള ആക്രമണം തിരിച്ചറിഞ്ഞപ്പോൾ രാജീവ് എന്ന രാജപ്പന്റെ പങ്കു വ്യക്തം. കഴിഞ്ഞ ദിവസം കാമ്പിശ്ശേരിയിൽ നിന്ന് ഡാൻസാഫ് സംഘം രാജപ്പനെ വലയിലാക്കി. കൊലയ്ക്ക് പിന്നിലെ സൂത്രധാരൻ പങ്കജ്, രണ്ടാം പ്രതി അലുവഅതുൽ, സോനു, സാമുവൽ എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്. അതിനിടെ കൊല്ലപ്പെട്ട സന്തോഷിനെ അനുസ്മരിച്ചു ചേർന്ന അനുശോചന യോഗത്തിൽ മുൻ മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു ഉൾപ്പെടെയുളവർ പങ്കെടുത്തു.