ഈദ് ഗാഹുകളിൽ ലഹരി പ്രതിരോധ പ്രതിജ്ഞ

Advertisement

കരുനാഗപ്പള്ളി.ഈദ് ഗാഹുകളിൽ ലഹരി പ്രതിരോധ പ്രതിജ്ഞയെടുത്തു.
കരുനാഗപ്പള്ളി താലൂക്ക് ജമാഅത്തു യൂണിയൻ്റെ ആഹ്വാനപ്രകാരം താലൂക്കിലെ എല്ലാ മഹല്ലു മസ്ജിദുകളിലും ഈദ് ഗാഹുകളിലും ചെറിയ പെരുനാൾ നമസ്കാരാനന്തരം ലഹരി പ്രതിരോധ പ്രതിജ്ഞ എടുത്തു.
സമൂഹത്തിൽ ലഹരിവ്യാപനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ വിപത്തിൽ നിന്നും നാടിനെയും പ്രത്യേകിച്ച് യുവസമൂഹത്തെയും മോചിപ്പിക്കേണ്ട കടമ  ഓരോ വ്യക്തികളും കുടും ബംഗങ്ങളുംമഹല്ലുകളും എറ്റെടുക്കുകയും പ്രതിരോധവും ബോധവൽക്കണ വും നടത്തുന്നതിൻ്റെ ആദ്യപടി എന്ന നിലയിലാണ് പ്രതിജ്ഞ എടുത്തത്. കോഴിക്കോട് ഇസ്ലാഹു ൽ മുസ്ലിം ജമാഅത്തിൽ നടന്ന ല ഹരി പ്രതിരോധ സംഗമത്തിൽ ചിഫ് ഇമാം അബ്ദുൽ സമദ് മുസ്ലിയാർ പ്രതിജ്ഞചൊല്ലി ക്കൊടുത്തു നൂറുകണക്കിന് ജമാഅത്തംഗങ്ങൾ പ്രതിജ്ഞ ഏറ്റുചൊല്ലി. വീടുവിടാന്തരം കയറിയുള്ള ബോധവൽ ക്കരണത്തിനും തുടക്കം കുറിച്ചു.

Advertisement