ശാസ്താം കോട്ട ഫിൽറ്റർ ഹൗസിന് സമീപം റോട്ടറി ക്ലബ്ബ് പൂന്തോട്ടം നിർമ്മിച്ചു

Advertisement

ശാസ്താം കോട്ട.മാലിന്യമുക്തം നവകേരളം പരിപാടിയുടെ  ഭാഗമായി ശാസ്താം കോട്ട ഫിൽറ്റർ ഹൗസിന് സമീപം ശാസ്താംകോട്ട റോട്ടറി ക്ലബ്ബ് , ശാസ്താംകോട്ട പഞ്ചായത്തുമായി സഹകരിച്ച് നിർമ്മാണ പ്രവർത്തനം പൂർത്തീകരിച്ച പൂന്തോട്ടത്തിൻ്റെ ഉത്ഘാടനം 30/03/2025 വൈകിട്ട് 3 മണിക്ക് ഫിൽറ്റർ ഹൗസിന് സമീപം  ബഹു: MLA കോവൂർ കുഞ്ഞുമോൻ ഉത്ഘാടനം ചെയ്തു , പഞ്ചായത്ത് പ്രസിഡൻ്റ് R. ഗീത റോട്ടറി ക്ലബ്ബ് അസിസ്റ്റൻ്റ് ഗവർണ്ണർ അൻവർ സാദത്ത്, ക്ലബ് പ്രസിഡൻ്റ് Adv. സജിത്ത് കുമാർ, സെക്രട്ടറി കൃഷ്ണകുമാർ, മുൻപ്രസിഡൻ്റ് CRG Nair, ജെയിംസ്, മധുസൂധനൻ പിള്ള,

കൃഷ്ണൻകുട്ടി, ശശികുമാർ കേരള, രാജീവ്, മാർട്ടിൻ ഗിൽബർട്ട്, ജോസ് തോമസ്സ് , Andrews Rocky, പങ്കജാക്ഷൻപിള്ള ഉൾപ്പെടെ നിരവധി രാഷ്ട്രീയ സാമൂഹിക നേതാക്കൻമാരും പങ്കെടുത്തു, തുടർന്ന് മാലിന്യ മുക്ത പ്രതിഞ്ജയും നടന്നു. ശാസ്താംകോട്ട പഞ്ചായത്തിൻ്റെ മാലിന്യ മുക്ത നവകേരളത്തിനായ് മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ച മികച്ച ജനകീയ സംഘടനയായി റോട്ടറി ക്ലബ് ശാസ്താംകോട്ടയെ തെരഞ്ഞെടുത്തു.

Advertisement