കൊല്ലം ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ കടമ്മനിട്ട കവിതാ പുരസ്കാരം വി. മധുസൂദനന്‍ നായര്‍ക്ക് ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ നല്കി.
25000/- രൂപയും, പ്രശസ്തിപത്രവും ശില്പവുമാണ് പുരസ്കാരം. കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളില്‍ വച്ച് നടന്ന ചടങ്ങില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്‍റ്കെ .ബി.മുരളീകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഡോ. പി.കെ.ഗോപന്‍ ആമുഖ പ്രഭാഷണം നടത്തി. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം എസ്. നാസര്‍ മുഖ്യ പ്രഭാഷണം നടത്തി. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ അംഗങ്ങളായ ചവറ കെ. എസ്. പിള്ള, എം. സലീം, അഡ്വ. എന്‍. ഷണ്‍മുഖദാസ് എന്നിവര്‍ സംസാരിച്ചു. വിവിധ വായന മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണവും നടത്തി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഡി. സുകേശന്‍ സ്വാഗതവും, ജില്ലാ എക്സിക്യൂട്ടീവ് അംഗം പി. ഉഷാകുമാരി നന്ദിയും പറഞ്ഞു.