പടിഞ്ഞാറേകല്ലട. അഞ്ചാമത് എം നിസാര്‍ സാഹിത്യ പുരസ്‌കാരം ഗിരിജാപ്രദീപിന് സമര്‍പ്പിച്ചു. നക്ഷത്രങ്ങള്‍ക്കിടയിലെ മിന്നാമിനുങ്ങ് എന്ന ബാലസാഹിത്യകൃതിക്കാണ് പുരസ്‌കാരം.പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം കവി വയലാര്‍ ശരത് ചന്ദ്രവര്‍മ്മയാണ് സമര്‍പ്പിച്ചത് കോവൂര്‍കുഞ്ഞുമോന്‍ എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്തു. കവി ചവറ കെഎസ് പിള്ള അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്പ്രസിഡന്‌റ് ഡോ. പി കെ ഗോപന്‍, പഞ്ചായത്ത്പ്രസിഡന്‌റ് ഡോ. സി. ഉണ്ണികൃഷ്ണന്‍,. എഴുത്തുകാരായ ഇഞ്ചക്കാട്ബാലചന്ദ്രന്‍,പി രഘുകുമാര്‍,എസ്ആര്‍ ലാല്‍,കെഎസ് വീണ,വേദിപ്രസിഡന്‌റ് ഷാജി ഡെന്നീസ്, പി രഘുകുമാര്‍,ുഷാലയം ശിവരാജന്‍,കെ രഘു,കെ സുധീഷ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ഇടം സാംസ്‌കാരിക കേന്ദ്രം അവതരിപ്പിച്ച ആര്‍ട്ടിക് എന്ന നാടകം നടന്നു