കൊല്ലം .ഗവ വിക്ടോറിയ ആശുപത്രിയിൽ
പാർട്ടിക്കാർക്ക് അനധികൃത നിയമനം നൽകുന്നതായ് ആരോപിച്ച് യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു. ആശുപത്രിയിൽ ദിവസവേതന അടിസ്ഥാനത്തിൽ ജോലി ചെയ്തു വന്ന 73 താൽക്കാലിക ജീവനക്കാരെ മാർച്ച് 31 ന് പിരിചുവിട്ടെങ്കിലും ഇവരെ തന്നെ വീണ്ടും ജോലിയിൽ പ്രവേശിപ്പിച്ചതാണ് പ്രതിഷേധത്തിന് വഴിയൊരുക്കിയത്. പുതിയ ലിസ്റ്റിൽ ഉള്ളവരെ ഇന്ന് തന്നെ നിയമിക്കാം എന്ന് സൂപ്രണ്ട് ഇന്നലെ വാക്കാൽ പറഞ്ഞിരുന്നങ്കിലും പാലിച്ചില്ല. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ വഴി നിയമനം നടത്തണമെന്നാണ് യുവമോർച്ചയുടെ ആവശ്യം. നിയമന വാർത്ത 24 ഇന്നലെ പുറത്തുവിട്ടിരുന്നു. പ്രതിഷേധത്തിനിടെ ഇന്ന് ചേർന്ന ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി യോഗത്തിലേക്ക് യുവമോർച്ച പ്രവർത്തകർ തള്ളി കയറാൻ ശ്രമിച്ചത് പോലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. യുവമോർച്ച ജില്ലാ പ്രസിഡന്റ് പ്രണവ് താമരക്കുളത്തിന്റെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധം.