കുതിര എടുപ്പിനിടയിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊല്ലം അഞ്ചല്‍ തടിക്കാട് മലമേല്‍ അരുണ്‍ ഭവനില്‍ രാജേന്ദ്രന്‍ പിള്ളയുടെയും, മണിയമ്മയുടെയും മകന്‍ അരുണ്‍ രാജ് (26) ആണ് മരിച്ചത്. അറയ്ക്കല്‍ ദേവി ക്ഷേത്രത്തിലെ കുതിരഎടുപ്പിനിടയില്‍ കുതിരയുടെ അടിയില്‍പ്പെട്ട് ഉണ്ടായ അപകടത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു അരുണ്‍ രാജ്. സഹോദരന്‍: അനുരാജ്.