ശാസ്താംകോട്ട: ബസേലിയോസ് മാത്യൂസ് സെക്കൻ്റ് എഞ്ചിനീയറിംഗ് കോളേജും ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പിന്നാക്കിൾ സ്മാർട്ട് ടെക്‌നോലജിസ് എന്ന അന്തർ ദേശീയ ഐ.ടി കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടു.ചടങ്ങിൽ എച്ച്.ഐ യാക്കോബ് മാർ ഏലിയാസ് മെത്രാപ്പോലീത്ത,മാനേജർ ജോർജ് തോമസ് സിഇഒ,പിന്നാക്കിൾ സ്മാർട്ട് ടെക്‌നോലജിസ്, റവ.ഫാ.തോമസ് വർഗ്ഗീസ്,ഡയറക്‌ടർ ഡോ.എൻ പാദ്മാ സുരേഷ്,പ്രിൻസിപ്പാൾ പ്രിൻസ് വർഗ്ഗീസ്, പ്രൊഫ്.ഡി.കെ ജോൺ, ഡോ.ബിനു ഐസക്,എഫ്.ആർ കോശി വൈദ്യൻ, എഫ്.ആർ എബ്രഹാം വർഗീസ് എന്നിവർ പങ്കെടുത്തു.
ധാരണാപത്രത്തിൻ്റെ ഭാഗമായി കമ്പനിയുടെ ഒരു ഓഫീസ് കോളേജ് കാമ്പസിൽ പ്രവർത്തനം ആരംഭിച്ചു.കോളേജിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്സ് ചെയ്യുന്നതിനും,ലൈവ് പ്രൊജക്റ്റുകൾ നടത്തുന്നതിനും,ആധുനിക സാങ്കേതിക മികവിന്റെ ഭാഗമായി കുട്ടികൾക്ക് തൊഴിൽ സാദ്ധ്യത ഉറപ്പുവരുത്തുന്നതുമാണ് കരാർ ഒപ്പിട്ടിരിക്കുന്നത്.