ശാസ്താംകോട്ട:തദ്ദേശ സ്ഥാപനങ്ങളിലെ പദ്ധതി വിഹിതം വെട്ടിക്കുറച്ച നടപടിയിൽ പ്രതിഷേധിച്ചും ആശാ പ്രവർത്തകർ ഉൾപ്പെടെ നടത്തുന്ന സമരങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടും സംസ്ഥാന സർക്കാരിനെതിരെ യുഡിഎഫ് കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്ത് പഞ്ചായത്തുകളിലും 4,5 തീയതികളിൽ രാപ്പകൽ സമരം നടത്തുമെന്ന് ചെയർമാൻ ഗോകുലം അനിൽ,കൺവീനർ തോപ്പിൽ ജമാലുദ്ദീൻ എന്നിവർ അറിയിച്ചു.ഇത് സംബന്ധിച്ച് നടന്ന നേതൃയോഗം ഭരണിക്കാവ് കോൺഗ്രസ് ഭവനിൽ യുഡിഎഫ് ജില്ലാ ചെയർമാൻ കെ.സി രാജൻ ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലംതല ഉദ്ഘാടനം ശാസ്താംകോട്ടയിൽ ഐഎൻടിയുസി സംസ്ഥാന പ്രസിഡൻ്റ് ആർ.ചന്ദ്രശേഖരൻ നിർവഹിക്കും.കെപിസിസി സെക്രട്ടറി ആർ.രാജശേഖരൻ ശൂരനാട് വടക്കും,കെപിസിസി സെക്രട്ടറി പി.ജർമിയാസ് പടിഞ്ഞാറെ കല്ലട,കിഴക്കേകല്ലട,പോരുവഴിയിൽ കെപിസിസി അംഗം എം.വി ശശികുമാരൻ നായരും കുന്നത്തൂരിൽ
യുഡിഎഫ് ചെയർമാൻ ഗോകുലം അനിലും,ശൂരനാട് തെക്ക് ആർഎസ്പി നേതാവ് ഇടവനശേരി സുരേന്ദ്രനും മൈനാഗപ്പള്ളിയിൽ കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ സി.മോഹനൻ പിള്ളയും മൺറോതുരുത്തിൽ മുൻ മിൽമ ചെയർമാൻ കല്ലട രമേശും പവിത്രേശ്വരത്ത് ആർവൈഎഫ് സംസ്ഥാന പ്രസിഡൻ്റ് ഉല്ലാസ് കോവൂരും ഉദ്ഘാടനം ചെയ്യും.സമാപന സമ്മേളനം 5 ന് രാവിലെ 10ന് ഭരണിക്കാവിൽ നടക്കും.