കൊല്ലം: ശക്തികുളങ്ങര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ യുവതിയില്‍ നിന്ന് 90 ഗ്രാം എംഡിഎംഎ പിടികൂടിയ കേസുമായി ബന്ധപ്പെട്ട് ഒരു യുവാവ്കൂടി പിടിയിലായി. മങ്ങാട് മാന്ത്രികപുരം പള്ളി പടിഞ്ഞാറ്റതില്‍ ശരബിന്‍ (30) ആണ് പിടിയിലായത്. കഴിഞ്ഞ മാര്‍ച്ച് 21നാണ് കാറില്‍ കടത്തികൊണ്ടുവന്ന എംഡിഎംഎയുമായി അഞ്ചാലുംമൂട് സ്വദേശി അനില രവീന്ദ്രനെ പിടികൂടിയത്. കാറില്‍ നിന്ന് 40 ഗ്രാമും മെഡിക്കല്‍ പരിശോധനയില്‍ ശരീര ഭാഗത്ത് നിന്ന് 50 ഗ്രാമും അനിലയില്‍ നിന്ന് എംഡിഎംഎ കണ്ടെത്തിയിരുന്നു.
ശരബിന് വേണ്ടിയാണ് അനില എംഡിഎംഎ എത്തിച്ചത്. ഇയാളെ രക്ഷിക്കാനായി അനില തെറ്റായ വിവരങ്ങളാണ് അനില അന്വേഷണ സംഘത്തോട് ചോദ്യംചെയ്യലില്‍ പറഞ്ഞത്. അനില പിടിയിലായ ദിവസം തങ്കശ്ശേരിയില്‍ അനിലയെ കാത്ത് ഇയാള്‍ നില്‍ക്കുകയായിരുന്നു. അനിലയുടെ മൊബൈല്‍ ഫോണില്‍ നിന്നും മെയിലില്‍ നിന്നും ബാങ്ക് ഇടപാടുകളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ശരബിനെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിക്കുന്നത്.
അന്വേഷിക്കുന്ന വിവരമറിഞ്ഞ് ബംഗളൂരുവിലേക്ക് രക്ഷപെടാന്‍ ശ്രമിച്ച ശരബിനെ കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ശക്തികുളങ്ങര പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ബിരുദധാരിയായ ശരാബിന്‍ ബംഗളൂരുവില്‍ ട്രെയിനില്‍ പോകുന്ന വഴിക്കാണ് മൂന്ന് വര്‍ഷം മുന്‍പ് അനിലയുമായി പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും എംഡിഎംഎ കച്ചവടത്തിലേക്ക് ഇറങ്ങുകയായിരുന്നു. അനില ബംഗളൂരുവില്‍ നിന്ന് എത്തിച്ചു നല്‍കുന്ന എംഡിഎംഎ കൊല്ലത്ത് വില്‍പന നടത്തിയിരുന്നത് ശരബിനായിരുന്നു. അന്വേഷണ സംഘത്തില്‍ ശക്തികുളങ്ങര എസ്‌ഐ ഗോപാല കൃഷ്ണന്‍, ഡന്‍സഫ് ടീമിലെ സീന്, ബൈജു ജെറോം, റോയ് തമ്പി, ദിലീപ്, സുനില്‍ എന്നിവരും ഉണ്ടായിരുന്നു.