നാലാം ക്ലാസ് വിദ്യാർത്ഥിനി ഗൗരിക്കുട്ടിയുടെ “ഗൗരിത്തം” പ്രകാശനം ഇന്ന്

Advertisement

ശാസ്താംകോട്ട.ശൂരനാട് നടുവിൽ എൽപിഎസിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയായ ഭവികാലക്ഷ്മി എന്ന ഗൗരിക്കുട്ടിയുടെ
കൃതി ഗൗരിത്തത്തിന്റെ പ്രകാശനം ഏപ്രിൽ നാലിന് വൈകിട്ട് 4 മണിക്ക് ശൂരനാട് തെക്കേമുറി കൺവെൻഷൻ സെന്ററിൽ നടക്കും. ഒരു പ്രൈമറി വിദ്യാർത്ഥിയുടെ അനുഭവക്കുറിപ്പുകൾ എന്ന പ്രമേയമാണ് പുസ്തകത്തിന്റെ ഉള്ളടക്കം.
അതിവേഗ ചിത്രകാരൻ അഡ്വക്കേറ്റ് ജിതേഷ് ജിയുടെ അധ്യക്ഷതയിൽ കൂടുന്ന യോഗം കരുനാഗപ്പള്ളി എംഎൽഎ സി ആർ മഹേഷ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ പുസ്തകം പ്രകാശനം നിർവഹിക്കുകയും ജില്ലാ കളക്ടർ ദേവീദാസ് എൻഐഎസ് ഏറ്റുവാങ്ങുകയും ചെയ്യും.

കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ.കെ എസ് അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തും. എസ് ഐ ഇ ടി ഡയറക്ടർ ബി അബുരാജ് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് അംഗം ബി വിജയമ്മ, വി വിഎച്ച്എസ്എസ് സ്കൂൾ മാനേജർ പി രാജേശ്വരി, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി അഡ്വക്കേറ്റ് ഡി ഷൈദേവ് തുടങ്ങിയവർ വിശിഷ്ട അതിഥികൾ ആയിരിക്കും ഉല്ലാസ് കോവൂർ ഉപഹാര സമർപ്പണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആർ സുന്ദരേശൻ, ജില്ലാ പഞ്ചായത്ത് അംഗം സിപി സുധീഷ് കുമാർ, ശൂരനാടു വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ശ്രീകുമാർ, എം സമദ്, ഖദീജ ബീവി തുടങ്ങിയവർ അനുമോദന പ്രസംഗം നടത്തും. ഗ്രന്ഥകാരി ഭവിക ലക്ഷ്മി മറുപടി പ്രസംഗം നടത്തും

Advertisement