അധികാരവികേന്ദ്രീകരണം എൽഡിഎഫ് സർക്കാർ അട്ടിമറിച്ചു, യുഡിഎഫ്

Advertisement

ശാസ്താംകോട്ട: കോൺഗ്രസ്സ്സർക്കാർനടപ്പിലാക്കിയ അധികാരവികേന്ദ്രീകരണവുംഗ്രാമവികസനപദ്ധതികളും എൽ.ഡി.എഫ് സർക്കാർ അട്ടിമറിച്ചതായി കേരളകോൺഗ്രസ്സ്സംസ്ഥാന വൈസ് ചെയർമാൻ സി.മോഹനൻ പിള്ള ആരോപിച്ചു. അധികാരവികേന്ദ്രീകരണം അട്ടിമറിച്ചും വികസന ഫണ്ടുകൾ വെട്ടികുറച്ചും പഞ്ചായത്തിന്റെസ്വയംഭരണാധികരങ്ങൾ ഒന്നൊന്നായിസർക്കാർ കവർന്നെടുക്കുകയാണ്. ആശാ പ്രവർത്തകരുടെ ന്യായമായഅവകൾക്കായുള്ള സമരംഒത്ത്തീർപ്പാക്കിയില്ലങ്കിൽ സമരംസെക്രട്ടറിയേറ്റിൽ നിന്നുംകേരളത്തിന്റെ തെരുവുകളിൽ യു.ഡി.എഫ് ഏറ്റെടുത്ത് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.യു.ഡി.എഫ് ചെയർമാൻ ആർ.എസ്.പി സംസ്ഥാനകമ്മറ്റി അംഗം എം.മുസ്തഫഅദ്ധ്യക്ഷതവഹിച്ചു. കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ്
വൈ.ഷാജഹാൻ,
കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് മാരായ പി.എം. സെയ്ദ് ,വർഗ്ഗീസ് തരകൻ, രവിമൈനാഗപ്പള്ളി, എസ്. രഘുകുമാർ ,ബിജു മൈനാഗപ്പള്ളി, ജോൺസൻ വൈദ്യൻ,എസ്. അമ്മിണികുട്ടൻപിള്ള,
ബി.സേതുലക്ഷ്മി,ടി.ജി.എസ് തരകൻ,വൈ.നജിം,ഐ. സുബയർകുട്ടി, തടത്തിൽ സലിം, പി.ആർ.ഹരിമോഹൻ ,സജിമോൻ, ഉണ്ണി ഇലവിനാൽ , ഗണേശൻ , രാധാകൃഷ്ണ പിള്ള , നൂർജഹാൻഇബ്രാഹിം, അനിൽ ചന്ദ്രൻ ,കെ.പി. അൻസർ, ഷൈലജ, സൂസൻ തോമസ്, രമ തുടങ്ങിയവർ പ്രസംഗിച്ചു

Advertisement