ഭക്തിയോടെ പെരുമണ്‍ തേര് കെട്ട് ഉത്സവം കൊണ്ടാടി

Advertisement

പെരുമണ്‍ ഭദ്രകാളിക്ഷേത്രത്തിലെ മീനത്തിരുവാതിര ഉത്സവത്തിന്റെ ഭാഗമായി ഭക്തിയോടെ പെരുമണ്‍ തേര് കെട്ട് ഉത്സവം കൊണ്ടാടി. ഉത്സവ ആചാരത്തിന്റെ ഭാഗമായി തേരനക്കല്‍, തേരെഴുന്നള്ളത്ത്, പിള്ളൈവയ്പ്, പൊങ്കല്‍, കുത്തിയോട്ടം പുലര്‍ച്ചെ ആണ്‍കുട്ടികളുടെ തലയില്‍ വിളക്കെടുപ്പ് എന്നിവ നടന്നു. വര്‍ണാഭമായ പകല്‍ക്കാഴ്ചയും ഉണ്ടായിരുന്നു. കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും പ്രത്യേക സര്‍വീസുകള്‍ നടത്തിയിരുന്നു.

Advertisement