കുളത്തുപ്പുഴയിൽ ടിപ്പർഡ്രൈവർമാർ തമ്മില്‍ തർക്കം, ഒരാള്‍ക്ക് വെട്ടേറ്റു

Advertisement

കുളത്തുപ്പുഴ.ടിപ്പർഡ്രൈവർമാർ തമ്മിലുള്ള തർക്കം വധശ്രമമായി. ഏഴംകുളം സ്വദേശി സന്തോഷ് കുമാറിനെ
വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച തിങ്കൾകരിക്കം സ്വദേശി ഹരിലാൽ കുളത്തുപ്പുഴ പൊലീസിന്റെ പിടിയിലായി. പതിനൊന്നാം മൈലിലെ സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവർമാരായ ഇരുവരും ഏറെനാളായി ശത്രുതയായിലായിരുന്നു. ഇന്നലെ വൈകിട്ട് ജോലി കഴിഞ്ഞ് മടങ്ങാൻ ശ്രമിക്കുമ്പോൾ കൊടുവാളുമായി എത്തിയ ഹരിലാൽ സന്തോഷ് കുമാറിനെ വെട്ടുകയായിരുന്നു. ഒഴിഞ്ഞുമാറവേ കൈക്ക് താഴെപരിക്കേറ്റു. ഓടിക്കൂടിയവർ സന്തോഷ് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സന്തോഷ് കുമാറിന്റെ പരാതിയിൽ കേസെടുത്ത പൊലീസ്, ഹരിലാലിനെ ഭാരതീപുരത്തെ വീട്ടിൽ നിന്നും പിടികൂടി. അറസ്റ്റ് രേഖപ്പെടുത്തി ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.

Advertisement