ശാസ്താംകോട്ട:വരും തലമുറയിലെ കുട്ടികളിൽ അറിവ്, അവബോധം, ഉത്തരവാദിത്വബോധം എന്നിവ വളർത്തി അവരെ ജീവിത വിജയത്തിന് പ്രാപ്തരാക്കുക എന്ന ഉദ്ദേശത്തോടെ എസ്‌എൻഡിപി യോഗം ശ്രീനാരായണ പെൻഷണേഴ്‌സ് കൗൺസിൽ (എസ്‌എൻപിസി) നേതൃത്വം നൽകുന്ന ടാലന്റ് സെർച്ച് പരീക്ഷയ്ക്ക് കുന്നത്തൂർ
എസ്എൻഡിപി യൂണിയനിൽ തുടക്കമായി.ഇന്നലെ രാവിലെ 10ന് യൂണിയൻ തലത്തിൽ നടന്ന പരീക്ഷയിൽ വിവിധ ശാഖകളിൽ നിന്നായി നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു.യൂണിയൻ പ്രസിഡൻ്റ് ആർ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.സെക്രട്ടറി റാം മനോജ് കുട്ടികൾക്ക് വേണ്ട മാർഗ്ഗനിർദേശങ്ങൾ നൽകി.എസ്‌എൻപിസി പ്രസിഡന്റ് വിജയരാഘവൻ,സെക്രട്ടറി പ്രകാശ്,ഡയറക്ട് ബോർഡ് അംഗം ബേബി കുമാർ,യൂണിയൻ കൗൺസിലർ നെടിയവിള സജീവൻ,പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ സുഗതൻ,രഞ്ജിത്ത്,333 നമ്പർ ശാഖ സെക്രട്ടറി ബാഹുലേയൻ,630 നമ്പർ ചക്കുവള്ളി ശാഖ സെക്രട്ടറി സുരേഷ് കുമാർ,പനംതോപ്പ് ശാഖ പ്രസിഡന്റ് മുരളി,കോതപുരം ശാഖ പ്രസിഡന്റ,യൂത്ത് മൂവ്മെന്റ സെക്രട്ടറി രാജീവ്,രജനീഷ് മൈനാഗപ്പള്ളി,മഹിന്ദ്രൻ,വിഷ്ണു, ബിനീഷ്, ശാഖാ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.