കൊല്ലം ജില്ലാ കളക്ടറുടെ പേരിലും പണം തട്ടിപ്പ് ശ്രമം

Advertisement

കൊല്ലം: വാട്‌സ്ആപ്പ് വഴി പണം ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ എന്‍. ദേവീദാസിന്റെ പേരിലും സന്ദേശം. പള്ളിമണ്‍ വില്ലേജ് ഓഫീസര്‍ക്കാണ് സന്ദേശം ലഭിച്ചത്. അടിയന്തര മീറ്റിംഗില്‍ പങ്കെടുക്കുന്നത് കൊണ്ട് ഫോണ്‍ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയില്ലായെന്നും അടിയന്തരമായി പണം ട്രാന്‍സ്ഫര്‍ ചെയ്ത് നല്‍കണം എന്ന ആവശ്യപ്പെട്ടായിരുന്നു സന്ദേശം.
വിവരം അറിഞ്ഞ ജില്ലാ കളക്ടര്‍ സിറ്റി പോലീസ് കമ്മീഷണറെ വിവരം അറിയിച്ചു. തുടര്‍ന്ന് പോലീസ് സംഭവം അന്വേഷിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുകയാണ്. സൈബര്‍ കുറ്റവാളികള്‍ സജീവമാണെന്നും എല്ലാ വിഭാഗം ജനങ്ങളും തട്ടിപ്പിന് ഇരയാകാതെ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കി.

Advertisement