കൊല്ലം. കടക്കൽ ദേവീക്ഷേത്രത്തിലെ വിപ്ലവ ഗാനാലാപനവിവാദത്തിനു തൊട്ടു പിന്നാലെ സമീപ ക്ഷേത്രത്തിലും ഗാനമേളാ വിവാദം.
കോട്ടുക്കൽ മഞ്ഞിപ്പുഴ ശ്രീ ഭദ്രകാളി ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ആർഎസ്എസ് ഗണഗീതം ആലപിച്ചതാണ് വിവാദമായിരിക്കുന്നത്. ക്ഷേത്ര പരിസരം കാവിക്കൊടികളാൽ അലങ്കരിച്ചതും വിവാദമായ് കഴിഞ്ഞു. സംഭവത്തിൽ പോലീസ് ക്ഷേത്ര ഭരണസമിതിക്ക് നോട്ടീസ് നൽകി
കടയ്ക്കൽ ദേവീക്ഷേത്രത്തിൽ ഗായകൻ അലോഷിയുടെ ഗാനമേളക്കിടെ വിപ്ലവ ഗാനം പാടിയതിനെ ഹൈകോടതി പോലും വിമർശിക്കുകയും ഇതോടെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ്കടക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലുൾപ്പെട്ട കോട്ടുക്കൽമഞ്ഞിപ്പുഴ ശ്രീ ഭഗവതി ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവത്തിന് ഗാനമേളയ്ക്കിടെ ആർ.എസ് എസ് ഗണഗീതം പാടിയത് പരാതിയായത്.
എന്നാൽ എല്ലാത്തരം പാട്ടുകളും ഗാനമേളയിൽ ആലപിച്ചെന്നും അതിനിടയിൽ ദേശഭക്തിഗാനങ്ങളും ഉൾപ്പെട്ടെന്ന്ഉപദേശക സമിതി
ഗണഗീത ആലാപനം കൂടാതെ, ക്ഷേത്രപരിസരം കാവിക്കൊടികൾ കെട്ടി കാവിവൽക്കരിക്കാൻ ശ്രമിച്ചുവെന്നും പരാതിയുണ്ട്. ക്ഷേത്ര ഉപദേശക സമിതി വൈസ് പ്രസിഡണ്ട്തന്നെയാണ് പരാതിക്കാരൻ
ദേവിയുടെ പട്ടും കൊടിയുമാണ് ക്ഷേത്ര പരിസരത്ത് കെട്ടിയതെന്നും ഇത് വിശ്വാസത്തിന്റെ ഭാഗമാണെന്നുമാണ് ക്ഷേത്ര ഉപദേശക സമിതിയുടെ വിശദീകരണം. പരാതിയിൽ ക്ഷേത്ര ഉപദേശക സമിതിക്ക്
പോലീസ് നോട്ടീസ് നൽകി.