സ്വകാര്യബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു… മകള്‍ പരിക്കുകളോടെ ആശുപത്രിയില്‍

Advertisement

ചാത്തന്നൂര്‍: സ്വകാര്യബസും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന മകള്‍ പരിക്കുകളോടെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍.
പരവൂര്‍ കൂനയില്‍ മണ്ണുവിളവീട്ടില്‍ സുനില്‍കുമാര്‍ (49)ആണ് മരിച്ചത്. ഒപ്പം ബൈക്കില്‍ ഉണ്ടായിരുന്ന മകള്‍ ആര്യസുനില്‍ (21) പരിക്കുകളോടെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പരവൂര്‍-ചാത്തന്നൂര്‍ റോഡില്‍ മീനമ്പലത്തിന് സമീപത്താണ് അപകടം ഉണ്ടായത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ പരവൂര്‍ ഭാഗത്ത് നിന്നും പാരി പ്പള്ളി ഭാഗത്തേക്ക് വന്ന ബസും പാരിപ്പള്ളിയില്‍ നിന്നും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.
അപകടം നടന്നയുടന്‍ ഓടി കൂടിയ നാട്ടുകാര്‍ ഇരുവരെയും പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചുവെങ്കിലും സുനില്‍കുമാര്‍ മരിച്ചു. തുടര്‍ന്ന് പാരിപ്പള്ളി പോലിസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

Advertisement