പോരുവഴി .സംസ്ഥാന ഗ്രന്ഥശാല സംഘത്തിന്റെ പദ്ധതിയായ വായനാ വസന്തം വീട്ടിലെക്കൊരു പുസ്തകം എന്ന പരിപാടിയുടെ കുന്നത്തൂർ താലൂക്ക് തല ഉദ്ഘാടനം നടന്നു. തെരഞ്ഞെടുക്കപ്പെട്ട എബിസി ഗ്രേഡിലുള്ള ഗ്രന്ഥശാലകളുടെ പരിധിയിൽ നിന്നും 100 വീടുകളിലേക്ക് പുസ്തകങ്ങൾ എത്തിക്കുക എന്നതാണ് ഈ പരിപാടി ലക്ഷ്യം വെക്കുന്നത് കുന്നത്തൂർ താലൂക്ക് തല ഉദ്ഘാടനം ഇടയ്ക്കാട് കൈരളി ഗ്രന്ഥശാലയിൽ നടന്നു. ചവറ ഗവൺമെന്റ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവി ഡോക്ടർ മിനി ബാബു ഉദ്ഘാടനം നിർവഹിച്ചു താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ആര് അജയകുമാർ അധ്യക്ഷനായിരുന്നു കൗൺസിൽ സെക്രട്ടറി എസ് ശശികുമാർ പദ്ധതി വിശദീകരണം നടത്തി ജില്ലാ എക്സിക്യൂട്ടീവ് അംഗം ഡോക്ടർ കെ ബി സെൽവ മണി മുഖ്യപ്രഭാഷണം നടത്തി ബി ബിനീഷ് ശ്രീതാ സുനിൽ സി മോഹനൻ മനു വി കുറുപ്പ് മധു സന്ദീപാനി സുജ ടീച്ചർ കെ ജയചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു