കരുനാഗപ്പള്ളി . കുമാരനാശാൻ്റെ ജന്മദിനത്തോടനുബന്ധിച്ച് തുറയിൽക്കുന്ന് കുമാരനാശാൻ സ്മാരക ഗ്രന്ഥശാല ഏർപ്പെടുത്തിയ ആശാൻ പുരസ്കാരം എം എസ് സുമേഷ് കൃഷ്ണന് ചവറ എം എൽ എ ഡോ സുജിത് വിജയൻപിള്ള സമ്മാനിച്ചു. 10001 രൂപയും ശില്പവും പ്രശസ്തി പത്രവുമാണ് സമ്മാനം. എൻ്റെയുംനിങ്ങളുടെയും മഴകൾ എന്ന കവിതാ സമാഹാരമാണ് സമ്മാനാർഹമായത്. ഗ്രന്ഥശാല പ്രസിഡൻ്റ് ഡോ ജാസ്മിൻ അദ്ധ്യക്ഷയായ ചടങ്ങിൽ എം എൽ എ യ്ക്ക് ഗ്രന്ഥശാലാ പ്രസിഡൻ്റും സെക്രട്ടറി ആൾഡ്രിൻ റ്റി.എം ഉം ചേർന്ന് ലൈബ്രറിയുടെ ഉപഹാരം സമർപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ മുഖ്യ പ്രഭാഷണം നടത്തി. നഗരസഭ ക്ഷേമകാര്യ സമിതി അധ്യക്ഷ ഇന്ദുലേഖ, കൗൺസിലർ കെ. പുഷ്പാംഗദൻ , ഗ്രന്ഥശാലാ വൈസ് പ്രസിഡൻ്റ് ബിജു തുറയിൽക്കുന്ന്, സുനിൽ ഭാർഗവൻ എന്നിവർ സംസാരിച്ചു. ഇതിനോടനുബന്ധിച്ച് നടന്ന കുട്ടികളുടെ കവിയരങ്ങ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് അഡ്വ. പി.ബി ശിവൻ ഉദ്ഘാടനം ചെയ്തു. കുമാരി ഏയ്ഞ്ചൽ ബിനു, മാസ്റ്റർ നവനീത്,ഫിദനൗഷാദ്, ഫാത്തിമഷാജഹാൻ എന്നിവർ കവിതകൾ അവതരിപ്പിച്ചു.