ചാത്തന്നൂർ: ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്ര ക്കാരൻ മരിച്ചു. പാരിപ്പള്ളി കുളമട ശ്യം നിവാസിൽ മുരളീധരൻ പിള്ള (62) യാണ് മരിച്ചത്. ഇന്നലെ
വൈകുന്നേരം മൂന്ന് മണിയോടുകൂടി കുളമട ഭാഗത്ത് നിന്നും വേളമാനൂർ ഭാഗത്തേക്ക് വന്ന ടിപ്പർ ലോറിയും എതിർ ദിശയിൽ വന്ന സ്കൂട്ടറും തമ്മിൽ പാരിപ്പള്ളി എള്ളുവിള ജംഗ്ഷന് സമീപത്തുവച്ച് കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് സ്കൂട്ടർ യാത്രക്കാരൻ മരിച്ചത്. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മുരളിധരനെ നാട്ടുകാർ
പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചു വെങ്കിലും മരിച്ചിരുന്നു. പാരിപ്പള്ളി പോലിസ് മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്‌മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും