കൊല്ലം ജില്ലയിൽ കൊട്ടാരക്കരയിൽ 2 കിലോ കഞ്ചാവുമായി കഞ്ചാവ് കേസ് ഉൾപ്പെടെ നിരവധി കേസുകളിലും കാപ്പാ ശിക്ഷ പ്രകാരം ജില്ലയിൽ പ്രവേശിച്ചു കൂടാൻ കഴിയാത്തതുമായ് കുര സുഭാഷ് ഭവനിൽ സുഭാഷ് നെ ആണ് കൊല്ലം റൂറൽ ഡാൻസാഫ് ടീമും കൊട്ടാരക്കര പോലീസും ചേർന്ന് പിടികൂടിയത്. കൊലപാതക കേസ് ഉൾപ്പെടെ നിരവധി കഞ്ചാവ് കേസിൽ ജാമ്യത്തിൽ കഴിഞ്ഞു വരവേ ആണ് വീണ്ടും ഒറീസ്സയിൽ നിന്നും കഞ്ചാവുമായി വരുന്നതിനിടെ കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ പരിസരത്തു വച്ചു കൊല്ലം റൂറൽ ഡാൻസാഫ് ടീമിന്റെ പിടിയിലാകുന്നത്.കൊട്ടാരക്കര dysp ബൈജു കുമാറിന്റെ നിർദ്ദേശനുസരണം കൊല്ലം റൂറൽ ഡാൻസഫ് ടീം എസ്. ഐ മാരായ ദീപു കെ. എസ്, മനീഷ്, GSI ശ്രീകുമാർ സി പി ഓ മാരായ സജുമോൻ, ദിലീപ്, നഹാസ്, വിപിൻ ക്‌ളീറ്റസ് കൊട്ടാരക്കര പോലീസ് സ്റ്റേഷൻ എസ് ഐ അഭിലാഷ്, GSI രാജൻ,ASI ഹരിഹരൻ, സിപി ഓ മാരായ അജിത്, സന്തോഷ്, അഭി സലാം, മനു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.