ശാസ്താംകോട്ട: ഇഞ്ചക്കാട് ഗവ. എൽ. പി. സ്കൂളിന് പഠനമികവിന് സംസ്ഥാനതലത്തിൽ അംഗീകാരം ലഭിച്ചു. ഒന്നാം ക്ലാസ്സ് വിദ്യാർത്ഥികൾ സ്വതന്ത്രവായനയിലും രചനയിലും നേടിയ മികവിനാണ് അംഗീകാരം. തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല സെമിനാറിൽ സ്കൂളിൽ നിന്നും ഒന്നാം ക്ലാസ്സ് അധ്യാപിക ശിവതാര. എസ്.പ്രബന്ധം അവതരിപ്പിച്ചിരുന്നു. ആശയാവതരണ പഠന സമീപനം ക്ലാസ്സിൽ കൃത്യമായി നടപ്പിലാക്കിക്കൊണ്ടാണ് ഒന്നാം ക്ലാസ്സിൽ ഈ നേട്ടം കൈവരിച്ചതെന്ന് എച്ച്. എം. ഷീബ എൻ. പറഞ്ഞു.
മികവഴക് പുരസ്‌കാരം എസ്. സി.ആർ.ടി. ഡയറക്ടർ. ഡോ. ജയപ്രകാശിൽ നിന്നും അധ്യാപിക ശിവതാര എസ്. ഏറ്റുവാങ്ങി. എസ്. സി. ആർ. ടി. റിസർച്ച് ഓഫീസർ രാജേഷ് വള്ളിക്കോട്, വിദ്യാകിരണം സംസ്ഥാന കോ കോർഡിനേറ്റർ. ആർ.രാമകൃഷ്ണൻ, പാഠപുസ്തക രചയിതാവ്. ഡോ. കലാധരൻ,പ്രേംജിത് സൈജ, നിഷ പന്താവൂർ, തുടങ്ങിയവർ പങ്കെടുത്തു.