കൊല്ലം.2021 നു ശേഷം വിരമിച്ചവർക്കുള്ള ശമ്പള പരിഷ്കരണ കുടിശ്ശിക നാല് വർഷമായിട്ടും വിതരണം ചെയ്യാനുള്ള നടപടികൾ എടുക്കാത്തത് പ്രതിഷേധാർഹവും അപലപനീയമാണെന്നും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വാരൃത്ത് മോഹൻകുമാർ പറഞ്ഞു. ഫിക്സേഷൻ അരിയർ
പ്രോസസ് ചെയ്യാനുളള സംവിധാനം ഇതുവരെയും സ്പാർക്കിലാക്കിയിട്ടില്ലാത്തതിനാലാണ് ഇതിന് കാരണമെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നത്.ആയതിനാൽ കാലവിളംബം കൂടാതെ പ്രശ്നപരിഹാരം കാണുവാൻ അധികൃതർ തയ്യാറാകണം.അതോടൊപ്പം 2019നും 2021നുമിടയിൽ വിരമിച്ചവരുടെ പെൻഷൻ പരിഷ്കരണത്തുകയുടെ നാലാം ഗഡു വിതരണം ചെയ്യാത്ത ട്രഷറികൾ ഉടൻ തന്നെ അതിനായുള്ള നടപടികൾ പൂർത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു