വേങ്ങ കിഴക്ക് ഒമ്പതാം വാർഡിൽ ചെലവഴിക്കേണ്ടിയിരുന്ന ഫണ്ട് മെമ്പര്‍ വാര്‍ഡ് മാറ്റി ചിലവിട്ടു,വിവാദം

Advertisement

ശാസ്താംകോട്ട: മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിലെ വേങ്ങ കിഴക്ക് ഒമ്പതാം വാർഡിൽ ചെലവ ഴിക്കേണ്ടിയിരുന്ന 10 ലക്ഷം രൂപ ഗ്രാമപഞ്ചായത്ത് വാർഡ് മാറ്റി പത്താം വാർഡിൽ ചെലവഴിച്ചതായി പരാതി

2024-25 ലെ വികസന ഫണ്ടാ ണ് വാർഡ് മാറ്റി ചെലവഴിച്ചത്. ഇ തിനെതിരെ പ്രതിഷേധവുമായി ഒമ്പതാം വാർഡ് യു.ഡി.എഫ് ക മ്മിറ്റി രംഗത്തെത്തി. ഒമ്പതാം വാ ർഡ് അംഗം അവ.അനിത താമസിക്കുന്നത് പ ത്താം വാർഡിലാണ്. വീടിന് സമീപം ഇവരുടെ സൗകര്യത്തിനായി ഓട നിർമാണത്തിനായി പ ണം ചെലവഴിച്ചതായാണ് ആക്ഷേപം. ഓടയുടെ ഒരു ഭാഗം റെയിൽവേയുടെ ഭൂമിയിൽ അനുമതി യില്ലാതെ പണിതതിനെ തുടർന്ന് റെയിൽവേ സ്റ്റോപ് മെമ്മോ കൊ ടുത്ത് പണി നിർത്തിവെപ്പിച്ചു. ഇ തോടെ പണം നഷ്ടപ്പെടുന്ന സ്ഥി തിയാണെന്ന് പ്രതിഷേധക്കാർ പ റയുന്നു.

പഞ്ചായത്തംഗത്തിനെതിരെ നടപടിയാവശ്യപ്പെട്ട് യു.ഡി.എഫ് ഒമ്പതാം വാർഡ് കമ്മിറ്റി ഭാരവാഹികൾ പഞ്ചായത്ത് സെക്രട്ടറി ക്കും മറ്റ് അധികൃതർക്കും പരാതി നൽകി.

എന്നാല്‍ ഒന്‍പതാംവാര്‍ഡിലുണ്ടാകുന്ന വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി പഞ്ചായത്ത് കമ്മിറ്റിയുടെ അനുമതിയും തീരുമാനവും നേടിയാണ് ഓട നിര്‍മ്മാണം നടത്തിയതെന്ന് അംഗം അഡ്വ.അനിത പറയുന്നു. നികത്തല്‍ മൂലമുണ്ടായ വെള്ളക്കെട്ട് പരിഹരിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ ഇടപെട്ട് വെട്ടിവിട്ടിട്ടും പരിഹാരമായില്ല. പഞ്ചായത്തിലെ പൊതു ആവശ്യമെന്ന നിലയിലാണ് ഓടക്കായി ശ്രമം നടത്തിയത്. തന്‍റെ വീടിന്‍റെ സമീപഭാഗത്തുകൂടി റെയില്‍വേയുടെ തുരങ്കം വഴി വെള്ളം വെട്ടിക്കാട്ട് പാടത്തേക്ക് വിടാനാണ് ശ്രമിച്ചത്. പ്രശ്ന പരിഹാരത്തിനായി ഈ വാര്‍ഡില്‍ അഞ്ച് ലക്ഷം അനുവദിച്ചത് തുക കുറവായതിനാല്‍ ആരും ടെണ്ടര്‍ ചെയ്യാതെപോയി, ആകെ ഉണ്ടായ പ്രശ്നം പുതിയ ടെണ്ടറിന് എത്തിയ ഉദ്യോഗസ്ഥര്‍ രേഖയില്‍ സ്ഥലം ഒന്‍പതാം വാര്‍ഡ് എന്ന് തെറ്റായി ധരിച്ച് രേഖപ്പെടുത്തിയതാണ്. റെയില്‍വേ നിര്‍മ്മാണം സ്റ്റേചെയ്തത് വ്യക്തിപരമായിചിലരുടെ പരാതിയിലാണ്. അതിനെതിരെ കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ കത്തും പഞ്ചായത്തിന്‍റെ തീരുമാനവുമടക്കം ഡിആര്‍എമ്മിന് സമര്‍പ്പിച്ചതായും പൊതു താല്‍പര്യമല്ലാതെ വ്യക്തിപരമായ താല്‍പര്യമിതിനുപിന്നിലില്ല എന്നും അനിത പറഞ്ഞു.

പഞ്ചായത്തംഗം രാജിവെ ക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.യോഗത്തില്‍ നേതാ ക്കളായ സതീശൻപിള്ള, ജി. ശ്രീ കുമാർ, സലാഹുദ്ദീൻ, മുജീബ് എ ന്നിവർ സംസാരിച്ചു.

Advertisement