അഞ്ചല്‍: പ്രായപൂര്‍ത്തിയാകാത്ത ദലിത് പെണ്‍കുട്ടിയെരണ്ട് വര്‍ഷത്തോളമായി പീഡിപ്പിച്ചുവന്ന ഓട്ടോ ഡ്രൈവര്‍ അറസ്റ്റിലായി. നെടിയറ രഞ്ജുഭവനില്‍ രഞ്ജുവിനെ (സജി-35) ആണ് ഏരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രണയം നടിച്ച് അടുപ്പത്തിലാകുകയും മറ്റാരുമില്ലാത്ത സമയം നോക്കി പെണ്‍കുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിച്ച് വരികയായിരുന്നുവത്രെ. രക്ഷാകര്‍ത്താക്കള്‍ ഏരൂര്‍ പൊലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന്, പുനലൂര്‍ ഡിവൈ.എസ്.പി അനില്‍ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സജിയെ അറസ്റ്റ് ചെയ്തത്. പുനലൂര്‍ കോടതി റിമാന്‍ഡ് ചെയ്തു.
