ദുരൂഹ സാഹചര്യത്തില്‍ ചവറ പാലത്തിന് സമീപം ടിഎസ് കനാലില്‍ യുവതിയുടെ മൃതദേഹം

Advertisement

ചവറ. ദുരൂഹ സാഹചര്യത്തില്‍ ടിഎസ് കനാലില്‍ ചവറ പാലത്തിന് സമീപം ഇന്ന് വൈകിട്ട് യുവതിയുടെ മൃതദേഹം കണ്ടെത്തി.ചവറ തലമുകില്‍ റെക്‌സ് നിവാസില്‍ റെക്‌സിന്റെഭാര്യ സ്മിതറെക്‌സ് (32)ആണ് മരിച്ചത്. ഭര്‍ത്താവ് വിദേശത്താണ്. രണ്ടുകുട്ടികളുടെ മാതാവായ സ്മിത ഇന്നു രാവിലെ വീട്ടില്‍ നിന്നുംപോയതാണ്. ആത്മഹത്യയാണോ അപായപ്പെടുത്തിയതാണോ എന്ന് കണ്ടെത്തേണ്ടതുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.