കടയ്ക്കലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് ലൈംഗിക പീഡനം,പ്രതിപിടിയില്‍

Advertisement

കൊല്ലം: കടയ്ക്കലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനം നടത്തിയ കേസില്‍ 42കാരന്‍ അറസ്റ്റില്‍. കടയ്ക്കല്‍ സ്വദേശിയായ ജിത്തുവാണ് പിടിയിലായത്. മാതാപിതാക്കള്‍ ജോലിക്ക് പോകുന്ന സമയത്ത് പ്രതി കുട്ടിയെ നിരത്തരം പീഡിപ്പിച്ചിരുന്നു.

കുട്ടിയുടെ വീടുമായുളള അടുപ്പം പ്രതി ദുരുപയോഗം ചെയ്തായിരുന്നു പതിനൊന്നു വയസുമുതല്‍ പീഡനം. കഴിഞ്ഞ ലോക്ഡൗണ്‍ സമയത്തും പീഡനം തുടര്‍ന്നു. വഴങ്ങാതായപ്പോള്‍ ഭീഷണിപ്പെടുത്തി വീണ്ടും പീഡനത്തിനിരയാക്കി. തുടര്‍ന്ന് അമ്മയോട് വിവരം പറഞ്ഞതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്. പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി അറസ്റ്റു ചെയ്ത പ്രതിയെ കൊട്ടാരക്കര കോടതി റിമാന്‍ഡ് ചെയ്തു.