ശാസ്താംകോട്ടയില്‍ മരംവീണ് കാര്‍ തകര്‍ന്നു,മുന്നറിയിപ്പ് അധികൃതര്‍ അവഗണിച്ചത് വിനയായി

Advertisement

ശാസ്താംകോട്ട. നാട്ടുകാര്‍ നല്‍കിയ മുന്നറിയിപ്പിനു പുല്ലുവില, മരം റോഡിലേക്കുവീണു കാര്‍ തകര്‍ന്നു.കാറില്‍ യാത്ര ചെയ്തവര്‍ ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു. പ്രദേശത്തെ വൈദ്യുതിപാടേ തകരാറിലായി.
ശാസ്താംകോട്ട-ചവറ പ്രധാനപാതയോരത്ത് രാജഗിരി റോഡിന് എതിര്‍വശമാണ് വാകമരം ഒരു വര്‍ഷത്തിലേറെയായി അപകടാവസ്ഥയില്‍നിന്നത്.

ചുവട് ദ്രവിച്ച് വീഴാറായ മരം ഭീഷണിയാണ് എന്നകാട്ടി നാട്ടുകാരുടെ പരാതി ന്യൂസ് അറ്റ് നെറ്റ് റിപ്പോര്‍ട്ടു ചെയ്തിരുന്നു. മരം മുറിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിനും പൊലീസിനും സ്ഥലവാസികള്‍ പരാതി നല്‍കിയിരുന്നു.പിന്നീട് കിഫ്ബി റോഡ് പണിയിലും മരം മുറിച്ചുനീക്കിയില്ല. മരം തിരക്കില്ലാത്ത സമയം വീണതിനാലാണ് വലിയ അപകടം ഒഴിവായത്.