ആനയടി ക്ഷേത്രത്തിൽ ഉത്സവം
കൊടിയിറങ്ങി
ആനയടി . പഴയിടം നരസിംഹസ്വാമി ക്ഷേത്രത്തിൽ ഉത്സവം
കൊടിയിറങ്ങി.തിരുവുത്സവത്തിന്റെ സമാപനത്തിന്റെ ഭാഗമായി നടന്ന ദേവന്റെ ഗ്രാമപ്രദക്ഷിണം ഭക്തിനിർഭരമായി. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ദേവന്റെ എഴുന്നെള്ളത്ത് പകൽ മൂന്നോടെ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ചു.

സംഗമം,പാറ,വയ്യങ്കര,വഞ്ചിമുക്ക്,ആനയടി ജംഗ്ഷൻ, കോട്ടപ്പുറം,റൈസ്മിൽ, പുതിയിടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം വഴി ഗ്രാമപ്രദക്ഷിണം നടത്തിയ ശേഷം ക്ഷേത്രത്തിൽ തിരിച്ചെത്തി.നരസിംഹപുത്രൻ അപ്പുവാണ് ദേവന്റെ തിടമ്പേറ്റിയത്. രാത്രി 7.30 ന് തൃക്കൊടിയിറക്ക് നടന്നു.തുടർന്ന് ആറാട്ടുവരവ്, നാഗസ്വരക്കച്ചേരി,സേവ,50 ൽ പരം വാദ്യകലാകാരന്മാർ അണിനിരന്ന പഞ്ചാരിമേളം എന്നിവ നടന്നു.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രശസ്തമായ ആനയടി ഗജമേള ഒഴിവാക്കിയിരുന്നു.
ആനയടിയിലെ അക്രമം; പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് യൂത്ത് കോൺഗ്രസ്
ആനയടി : യൂത്ത് കോൺഗ്രസ് ശൂരനാട് വടക്ക് മണ്ഡലം വൈസ് പ്രസിഡന്റ് അനന്ദു ആനയടിയെ വീടുകയറി മർദ്ദിച്ച ശേഷം സ്‌ഫോടക വസ്തുക്കൾ എറിഞ്ഞ് വീടിന്റെ ജനാലകളും സ്കൂട്ടറും തകർക്കുകയും കൊലവിളി നടത്തുകയും ചെയ്ത ബിജെപി – ആർഎസ്എസ് പ്രവർത്തകരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് യൂത്ത് കോൺഗ്രസ് കുന്നത്തൂർ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ഷാഫി ചെമ്മാത്ത്,
മണ്ഡലം പ്രസിഡന്റ് സന്ദീപ് എന്നിവർ ആവശ്യപ്പെട്ടു.സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടുന്നതിൽ പോലീസ് അലംഭാവം കാട്ടുകയാണ്.കേരള പോലീസിലെ കാവി മനോഭാവമാണ് ഇതിലൂടെ പുറത്തുവരുന്നത്.പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാത്തപക്ഷം ശക്തമായ പ്രതിഷേധ പരിപാടികളുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തുമെന്ന് നേതാക്കൾ അറിയിച്ചു.
കോൺഗ്രസ് നേതാക്കൾക്കെതിരെ കൊലവിളി സന്ദേശം
ശൂരനാട് : ആനയടിയിൽ യൂത്ത് കോൺഗ്രസ് നേതാവ് അനന്ദുവിന്റെ വീട് ആക്രമിച്ചതിനു പിന്നാലെ കോൺഗ്രസ് നേതാക്കൾക്കെതിരെ വീണ്ടും ബിജെപി – ആർഎസ്എസ് പ്രവർത്തകർ ഭീഷണി മുഴക്കുന്നതായി പരാതി.ശൂരനാട് വടക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുനിതയുടെ ഭർത്താവും മുൻ പഞ്ചായത്തംഗവുമായ ലെത്തീഫ് പെരുംകുളത്തിനെ
കൈകാര്യം ചെയ്യുമെന്നും കൊലപ്പെടുത്തുമെന്നുമുള്ള സന്ദേശമാണ് എത്തിയത്.യൂത്ത് കോൺഗ്രസ് നേതാവ് ഷൈജു സലീമിന്റെ ഫോണിലേക്കാണ് കൊലവിളി സന്ദേശം എത്തിയത്.സജീവ ബിജെപി – ആർഎസ്എസ് പ്രവർത്തകനാണ് സന്ദേശമയച്ചത്.ഇയ്യാൾക്കെതിരെ ശൂരനാട് പോലീസിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ല.
ജൂനിയർ ചേമ്പറിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ ഗാന്ധി സ്മൃതി നടന്നു
ശാസ്താംകോട്ട .ജീവിത മൂല്യങ്ങൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പുതു തലമുറയെ ഗാന്ധിയൻ മൂല്യങ്ങളുമായി കൂടുതൽ അടുപ്പിക്കണമെന്ന് ജൂനിയർ ചേമ്പർ ജെ എഫ് പി വിനോദ് ശ്രീധർ അഭിപ്രായപ്പെട്ടു. ശാസ്താംകോട്ട ജൂനിയർ ചേമ്പറിന്റെ ആഭിമുഖ്യത്തിൽ ജെ ജെ വിഭാഗം സംഘടിപ്പിച്ച ഓൺലൈൻ ഗാന്ധി സ്മൃതി പരിപാടിയിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സഹനം, സഹിഷ്ണുത, സത്യസന്ധത, അഹിംസ, ക്ഷമ, പരസ്പര സഹകരണം, മിതത്വം തുടങ്ങിയ മാനുഷിക മൂല്യങ്ങൾ ഇന്നത്തെ തലമുറക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇത് തിരിച്ചുകൊണ്ട് വരാൻ ജെ സി ഐ പോലുള്ള സംഘടനകൾ മുന്നോട്ട് വരണമെന്ന് അദ്ദേഹം സൂചിപ്പിച്ചു.പാലക്കുളങ്ങര സിസ്റ്റേഴ്സ് ന്റെ ഗാന്ധി സ്മൃതി ഗാനാലാപനവും ഉണ്ടായിരുന്നു.ജെ ജെ ചെയർപേഴ്സൺ അമൃത എം എസ്, അധ്യക്ഷത വഹിച്ച യോഗത്തിൽ ജെ എഫ് എഫ് ജാൻസ് ആന്റണി മുഖ്യ അതിഥി ആയിരുന്നു.ജെ ജെ സോൺ പ്രസിഡന്റ് ഋതു നന്ദ, ജെ ജെ സോൺ വൈസ് പ്രസിഡന്റ് ശ്രീലക്ഷ്മി എം, ജെ സി ഐ ശാസ്താംകോട്ടയുടെ പ്രസിഡന്റ് എൽ. സുഗതൻ,ചാർട്ടർ പ്രസിഡന്റ് ആർ കൃഷ്ണകുമാർ, ദീപൻ ഹരിദാസ്,എം സി മധു, രാജ്‌കുമാർ,ആദി ദേവപ്രിയ തുടങ്ങിയവർ സംസാരിച്ചു
മൈനാഗപ്പള്ളി വികസന സെമിനാർ
ശാസ്താംകോട്ട: മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വികസനനിർദ്ദേശങ്ങൾ ക്രോഡീകരിച്ചു ധനകാര്യ കമ്മീഷൻ ഉപപദ്ധതി വികസന സെമിനാർ നടന്നു. പഞ്ചായത്ത് ഹാളിൽ വെച്ചു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. എ.സെയ്ദിന്റെ അധ്യക്ഷതയിൽ ചേർന്ന വികസന സെമിനാർ കുന്നത്തൂർ എം.എൽ.എ കോവൂർ കുഞ്ഞുമോൻ ഉദ്‌ഘാടനം ചെയ്തു. ശാസ്താംകോട്ട ബ്ലോക്കിൽ കേന്ദ്ര ധനകാര്യ കമ്മീഷൻ ഉപപദ്ധതി പോർട്ടലിൽ അപ്ലോഡ് ചെയ്തു ആദ്യം അഗീകാരം നേടിയത് മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്താണ്.

യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലാലി ബാബു, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ചിറക്കുമേൽ ഷാജി, മൈമൂന നജീബ്, ഷീബാ സിജു ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.പി. ദിനേശ്, പഞ്ചായത്ത് അംഗങ്ങളായ സജുമോൻ.ആർ, ബിന്ദുമോഹൻ, ബിജുകുമാർ, ജലജാ രാജേന്ദ്രൻ, അസിസ്റ്റന്റ് സെക്രട്ടറി മധു എന്നിവരും സന്നിഹിതരായിരുന്നു.
ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ കോവി ഡ് ചികിത്സാ കേന്ദ്രം ആരംഭിക്കണം
ശാസ്താംകോട്ട: ശാസ്താംകോട്ട ഗവൺമെൻറ് താലൂക്ക് ആശുപത്രിയിൽ കോവിഡ് ചികിത്സാ കേന്ദ്രം ആരംഭിക്കണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് പാർലമെൻ്ററി പാർട്ടി ലീ ഢറുമായ വൈ.ഷാജഹാൻ ആവശ്യപ്പെട്ടു. പാവങ്ങളും പിന്നോക്കക്കാരും തിങ്ങി പാർപാർക്കുന്ന താലൂക്കിൽകോവിഡ് മൂന്നാം ഘട്ടം തരംഗമായി വ്യാപിക്കുമ്പോൾ അധികാരികൾ ഒന്നും ചെയ്യാതെ കാഴ്ചക്കാരായി മാറുകയാണ്. പാരിപ്പള്ളി മെഡിക്കൽ കോളെജ്, ജില്ലാ ആശുപത്രി, ആശ്രമം കോവിഡ് ചികിത്സാ കേന്ദ്രം എന്നിവിടങ്ങളിൽ മാത്രമാണ് നിലവിൽ ചികിത്സ ലഭിക്കുന്നത്. അവിടെ കിടക്കകൾ ഒഴിവില്ലാത്തതിനാൽ വീടുകളിൽ കഴിയുവാൻ ആരോഗ്യ പ്രവർത്തകർ രോഗികളെ നിർബന്ധിക്കുകയാണ് . 30 കിലോമീറ്റർ യാത്ര ചെയ്ത് രോഗികൾ എത്തിയാൽ തന്നെ ചികിത്സ നിഷേധിക്കുന്നത് നിത്യസംഭവമാണ്. കോവിഡ് ബ്രിഗേഡിയേഴ് സിനേയും ആമ്പുലൻസുകളും അനവസരത്തിൽ പിൻവലിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം . ബ്രിഗേഡിയേഴ്സിനെ തിരിച്ച് വിളിച്ചും ആമ്പുലൻസ് സൗകര്യം ഏർപ്പെടുത്തിയും പ്രതിസന്ധിപരിഹരിച്ചില്ലങ്കിൽ ശക്തമായ സമരം ആരംഭിക്കുമെന്ന് വൈ.ഷാജഹാൽ മുന്നറിയിപ്പു് നൽകി.
ചവറ നടപ്പാലം അപകടാവസ്ഥയില്‍
ചവറ. ദേശീയപാതയിലെ ചവറപ്പാലം നടന്നു മറികടക്കുന്നത് ജീവന്‍ പണയം വച്ചുള്ള അഭ്യാസമായതും നിരന്തരം ജീവാപായം ഉണ്ടാവുകയും ചെയ്തതോടെയാണ് വര്‍ഷങ്ങള്‍മുന്പ് ഒരു നടപ്പാലം ഉണ്ടാക്കിയത്. ഇന്ന് നടപ്പാലത്തില്‍ കയറാന്‍പോലും ജനം ഭയക്കുകയാണ്. കാടുകയറിയ നടപ്പാലത്തില്‍ തെരുവുനായകളും ഇഴജന്തുക്കളും താവളമടിച്ചിരിക്കുന്നു.

ഇടുങ്ങിയ പാലം കൊല്ലം നഗരത്തിലൂടെയുള്ള ഗതാഗതംതന്നെ നിയന്ത്രിക്കുന്നനിലയാണ്. പാലത്തില്‍ വാഹനം തയ്യാറായത് മൂലം ദേശീയ പാത അടഞ്ഞത് അടുത്തിടെയാണ്. ഐഎസ്ആര്‍ഒയിലേക്കുള്ള റോക്കറ്റ് ഭാഗം കൊണ്ടുപോകാനാവാതെ രണ്ടു ജില്ല ചുറ്റിസഞ്ചരിക്കേണ്ടി വന്നതും വാര്‍ത്തയായിരുന്നു.
അടിയന്തരമായി നടപ്പാലം വൃത്തിയാക്കി പൊതുജനങ്ങള്‍ക്ക് സുരക്ഷിതയാത്രയൊരുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
നാടിൻ്റെ സ്പന്ദനങ്ങൾ തൊട്ടറിഞ്ഞ നേതാവായിരുന്നു കിണറുവിള ബഷീർ : പി.രാജേന്ദ്രപ്രസാദ്
ശാസ്താംകോട്ട :നാടിൻ്റെ സ്പന്ദനങ്ങൾ തൊട്ടറിഞ്ഞ
കോൺഗ്രസ് നേതാവായിരുന്നു കിണറുവിള ബഷീറെന്ന് ഡിസിസി പ്രസിഡന്റ്
പി.രാജേന്ദ്രപ്രസാദ് അഭിപ്രായപ്പെട്ടു.കിണറുവിള ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ ചക്കുവള്ളിയിൽ സംഘടിപ്പിച്ച നാലാമത് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഫൗണ്ടേഷൻ ചെയർമാൻ അഡ്വ.കാഞ്ഞിരവിള അജയകുമാർ അദ്ധ്യക്ഷത വഹിച്ചു.സി.കെ പൊടിയൻ,പോരുവഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിനുമംഗലത്ത്,

പി.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
ഡോ.എം.എ സലീം വിളയിൽ,അർത്തിയിൽ അൻസാരി,എച്ച്.നസീർ,ചക്കുവള്ളി നസീർ,ലത്തീഫ് പെരുംകുളം,ഷിഹാബ് അയന്തിയിൽ,നാലുതുണ്ടിൽ റഹീം, അഡ്വ.ജി.കെ രഘുകുമാർ,ഷെഫീഖ് അർത്തിയിൽ,ബിജു ഞാറക്കാട്ടിൽ, അജ്മൽ അർത്തിയിൽ,ഷാൻ പേറയിൽ,നാസർ മൂലത്തറ,പാലവിള റഹീം,വരിക്കോലിൽ ബഷീർ
തുടങ്ങിയവർ സംസാരിച്ചു.ഫൗണ്ടേഷൻ സെക്രട്ടറി അർത്തിയിൽ സമീർ സ്വാഗതവും അബ്ദുല്ലാ സലീം നന്ദിയും പറഞ്ഞു.
