കേരളത്തില്‍നിന്നും കാശ്മീരിലേക്ക് സമാധാനയാത്ര കാശ്മീരില്‍

Advertisement

ശാസ്താംകോട്ട. കേരളത്തില്‍നിന്നും കാശ്മീരിലേക്ക് സമാധാനയാത്ര കാശ്മീരില്‍ എത്തി. ലയണ്‍സ്‌ക്‌ളബിന്റെ ബാനറില്‍ ജനുവരി 21ന് ശാസ്താംകോട്ട നിന്നും കാറില്‍ യാത്രതിരിച്ച മൂവര്‍സംഘമാണ് സമാപന കേന്ദ്രമായ കാശ്മീരിലെത്തിയത്.


എല്‍ഐസി ഫിനാഷ്യല്‍ അഡൈ്വസറും ടാക്സ് കണ്‍സള്‍ട്ടന്റുമായ ആര്‍ ശ്രീജിത്, ശാസ്താംകോട്ട ജെഎംഎച്ച്എസ് അധ്യാപകന്‍ കെ ഹരികുമാര്‍, മാരുതി പോപ്പുലര്‍ ടെറിട്ടറി സെയില്‍സ് മാനേജര്‍ രാജേഷ്‌കുമാര്‍ എന്നിവരാണ് യാത്രക്കാര്‍. മൂവരും യാത്രകളുടെ കാര്യത്തില്‍ നേരത്തേതന്നെ റിക്കാര്‍ഡിട്ടവരാണെങ്കിലും ഒറ്റയടിക്ക് ഇന്ത്യയെ കുറുകേ കടന്ന യാത്ര ആദ്യമാണ്. .കാടും മേടും കയറി യാത്ര ചെയ്യുന്നതില്‍ കേമന്മാരായ ഇവരുടെ വാഹനം ഹ്യുണ്ടായ് ക്രൈറ്റയാണ്. ഒരിടത്ത് പങ്ചര്‍ ഉണ്ടായതൊഴിച്ചാല്‍ കാര്യമായ പ്രശ്‌നങ്ങള്‍ 45ദദകിലോമീറ്ററിലും നേരിടേണ്ടി വന്നില്ലെന്ന് ഇവര്‍ പറയുന്നു.


തമിഴ്‌നാട്,കര്‍ണാടക,ആന്ധ്രപ്രദേശ്,മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍ ഡെല്‍ഹി ഉത്തര്‍പ്രദേശ്,പഞ്ചാബ,് ഹിമാചല്‍പ്രദേശ്, വഴിയാണ് ജമ്മുകാശ്മീരിലെത്തിയത്. വിവിധ സ്ഥലങ്ങളിലെ ആചാരങ്ങള്‍ സംസ്‌കാരങ്ങള്‍ ഭക്ഷണരീതികള്‍ എന്നിവ പരിചയപ്പെട്ടാണ് യാത്ര. 20ദിവസം വിഭാവന ചെയ്തയാത്രയാണ് ഇവരുടേത്. മടക്കയാത്ര ഗോവ ഗുജറാത്ത് വഴിയാകും.