എന്തതിശയമേ, ശാസ്താംകോട്ട വേങ്ങയില്‍ ഒന്നാംതരം റോഡ് രണ്ടാം വര്‍ഷം വീണ്ടും ടാര്‍ ചെയ്തു, സമ്പന്ന സര്‍ക്കാര്‍

Advertisement


കോട്ടേക്കാരന്‍.
ശാസ്താംകോട്ട ചവറ റോഡിലെ ആഞ്ഞിലിമൂടുമുതല്‍ പൊട്ടക്കണ്ണന്‍മുക്കുവരെയുള്ള ഒരു കിലോമീറ്റര്‍ ദൂരം ഇന്നലെ രാത്രി ഒരു അസാധാരണ കാഴ്ചയുണ്ടായിരുന്നു. ഒരു കുഴപ്പുവുമില്ലാതിരുന്ന റോഡ് രാത്രിക്കു രാത്രി ടാര്‍ ചെയ്യുന്നതാണ് കാണാന്‍ കഴിഞ്ഞത്.

പൊതുകാര്യപ്രസക്തരായ ഏതാനും നാട്ടുകാര്‍ ഇതെന്താണ് സംഭവമെന്ന് അറിയാതെ വണ്ടറടിച്ചു. രാത്രി പത്തുമുതല്‍ രാവിലെ ആറുവരെ യാണ് കലാപരിപാടി നടന്നത്. ഒരു കുഴപ്പവുമില്ലാതെ കുഴിപോലുമില്ലാത്ത റോഡ് അടിപൊളിയായി കുറേ വമ്പന്‍ മെഷീനറിയുമായി വന്ന് പത്തുമുപ്പത് ലോറികളില്‍ ടാറിംങ് നടത്തുകയായിരുന്നു. നടപ്പ് ഇടതുഭരണമാണെന്ന് ഉറച്ചുവിശ്വസിക്കുന്ന ഒരു സഖാവ് ആദ്യം എംഎല്‍എ ഓഫീസില്‍ വിളിച്ചു ,അവിടെ ഒരു കലുങ്ക് പണിയുന്നുണ്ട് അതിന്റെയാണെന്നുപറഞ്ഞത് ,സഖാവിനുമനസിലായില്ല. അവിടെ കലുങ്ക് പണിതിട്ട് ഒരുവര്‍ഷം കഴിഞ്ഞു.

വളവിലെ മണ്‍കൂനയും പോസ്റ്റും

മരാമത്തുവകുപ്പിന്റെ ശാസ്താംകോട്ടയിലെ എഞ്ചിനീയറെ വിളിച്ചു. അദ്ദേഹം ഫോണെടുക്കുകയും റോഡുപണി വേങ്ങഎന്നു കേട്ടതോടെ കട്ടാക്കുകയും പിന്നീട് എടുക്കാതിരിക്കുകയും ചെയ്തു. ഒടുവില്‍ മനസിലായ കാര്യം ഇതാണ്. ഒരു കുഴപ്പവുമില്ലാതിരുന്ന ഈ റോഡ് രണ്ടു വര്‍ഷംമുമ്പ് ഉയര്‍ത്തി ടാറിംങ് നടത്തി. അതോടെ സ്ഥലത്ത് വെള്ളക്കെട്ടുണ്ടായി. അത് പരിഹരിക്കാന്‍ ഒരു കലുങ്ക് വേണമെന്ന് ആവശ്യമുയര്‍ന്നു. പിന്നീട് കലുങ്ക് പണിതു.കലുങ്ക് നിര്‍മ്മാണം കഴിഞ്ഞപ്പോള്‍ റോഡില്‍ വലിയ കുഴിയും നിരന്തരം അപകടവുമുണ്ടായി. ആരോട് പറയാന്‍ മരാമത്തുവകുപ്പ് എഞ്ചിനീയര്‍ ഫോണെടുക്കില്ലല്ലോ (നമ്പര്‍ 7559909538 സംശയമുള്ളവര്‍ക്ക് നോക്കാമെന്ന് നേതാക്കള്‍).

അടുത്തിടെ ആ കുഴി അടച്ചുകിട്ടി. അതിനുശേഷമാണ് മൂന്നാംഘട്ടം ടാറിംങ് നടക്കേണ്ടത് .അതാണിപ്പോള്‍ നടന്നത്. ആഞ്ഞിലിമൂട്ടില്‍ റോഡ് രണ്ടടിവരെ ഉയര്‍ത്തി പലയിടവും വെള്ളക്കെട്ടാക്കി.അതിനുപിന്നീട് വേറെ പണി നടത്തി. പക്ഷേ ഈ പണി വന്നതിന്റെ അപകടങ്ങള്‍ ഇനിയും ബാക്കിയാണ്. ഒന്ന് ആഞ്ഞിമൂടിനു തെക്കുവശത്ത് റോഡില്‍ നിന്നും പാളിയാല്‍ കാറും ലോറിയും മറിയുന്ന കുഴി, പൊട്ടക്കണ്ണന്‍മുക്കിന് വടക്കേ വശത്തെ വളവില്‍ രണ്ടാഴ്ചമുമ്പ് ഒരാള്‍ ബസ് തട്ടിമരിച്ച വളവുതന്നെ, അവിടെ വീതി വര്‍ദ്ധിപ്പിച്ച് പാര്‍ശ്വഭിത്തി കെട്ടിയത് ആര്‍ക്കാണ്.

ഒന്നരവര്‍ഷമായിട്ടും അതേ കിടപ്പാണ് . പാര്‍ശ്വഭിത്തികെട്ടി നികത്താനിട്ട മണ്ണ് അതേപോലെ കിടപ്പാണ്, വളവില്‍ കെഎസ്ഇബിയുടെ ഒരു പോസ്റ്റ്, കരാറുകാരന്റെ ഒരു കൂന മണ്ണ്.വളവില്‍ പാഞ്ഞുവരുന്ന വാഹനത്തില്‍നിന്നുമാറാന്‍ ശ്രമിച്ചാല്‍ ഈ കൂന തടയും അതാണ് ഈ എഞ്ചിനീയറിംങ് സാങ്കേതിക വിദ്യ. ഇത് എന്നുമാറ്റും. ഈ അപകടങ്ങള്‍ തുടരുമ്പോഴാണ് രാത്രിക്കു രാത്രി ടാറിംങ് നടന്നത്. എന്തതിശയമേ എന്നു പാടുകയാണ് വേങ്ങക്കാര്‍

2 COMMENTS

    • എന്തുവിവരമില്ലായ്മയാണ്, ഒരു ടാറിംങ് കഴിഞ്ഞാല്‍ ഒന്നര വര്‍ഷം കഴിഞ്ഞാണോ അടുത്ത ടാറിംങ്, നിരന്തരം യാത്രക്കാര്‍അപകടത്തിലാവുന്നകുഴി ഒരുവര്‍ഷത്തിലേറെ അതേപടി വിട്ടിരിക്കുന്നതാണോ വലിയവിവരമുള്ളവരുടെ രീതി. പാര്‍ശ്വഭിത്തി നിര്‍മ്മിച്ച് എര്‍ത്ത് ഫില്ലിംങ് നടത്താതെ അപകടത്തിലാണിപ്പോഴും വിട്ടിരിക്കുന്നത്. ബിറ്റുമിന്‍ മെക്കാര്‍ഡം ബിറ്റുമിന്‍ കോണ്‍ക്രീറ്റ് പണിയെന്നൊന്നും സാധാരണക്കാരന് അറിയേണ്ട, ഞങ്ങള്‍ സാധാരണക്കാര്‍ക്കുവേണ്ടിയാണ് ആ വാര്‍ത്ത ചെയ്തത്, പ്രതികരിച്ചതിന് നന്ദി

Comments are closed.