കരുനാഗപ്പള്ളി ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ അറസ്റ്റുചെയ്തു

Advertisement

കരുനാഗപ്പള്ളി.ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ഭര്‍ത്താവിനെ പൊലീസ് അറസ്റ്റുചെയ്തു. കുലശേഖരപുരം ആദിനാട് വടക്ക് ഗുരുപ്രീതിയില്‍ സുബിന്‍(30)ാണ് അറസ്റ്റിലായത്. ബാര്യയായ തൊടിയൂര്‍പുലിയൂര്‍ വഞ്ചി ആതിരാലയത്തില്‍ ആതിര(26)തൂങ്ങിമരിച്ച നിലയില്‍കാണപ്പെട്ട സംഭവത്തില്‍ ആത്മഹത്യാപ്രേരണയ്ക്കും പീഡനത്തിനുമാണ് അറസ്റ്റ്. കഞ്ചാവും മറ്റു ലഹരിവസ്തുക്കളും ഉപയോഗിച്ചശേഷം സുബിന്‍ആതിരയെ നിരന്തരം ദേഹോപദ്രവം ഏല്‍പ്പിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു.പീഡനം സഹിക്കാതെ സ്വന്തം വീട്ടിസലേക്കുപോയ ആതിരയെ വീണ്ടും സ്‌നേഹം നടിച്ച് കൂട്ടിക്കൊണ്ടുവന്ന് ഉപദ്രവം തുടര്‍ന്നു. അഞ്ചുവര്‍ഷംമുമ്പ് ഇരുവരംുപ്രേമിച്ച് വിവാഹം കഴിച്ചതായിരുന്നു.


കുട്ടികള്‍ ഇല്ലാത്തകാരണംപറഞ്ഞും സാമ്പത്തിക കാരണം പറഞ്ഞും ആതിരയെ പീഡിപ്പിച്ചുപോന്നു.ആതിര കടുത്ത മാനസിക പിരിമുറുക്കത്തിലായിരുന്നു. 30ന് ഞായറാഴ്ച വൈകിട്ടാണ് ആതിരയെ കിടപ്പുമുറിയില്‍ഫാനില്‍കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ കാണുന്നത്. തലേദിവലസം രാത്രിമുതല്‍ ഇരുവരും വഴക്കിട്ടിരുന്നുവെന്നും സുബിന്‍ആതിരയെ മര്‍ദ്ദിച്ചിരുന്നുവെന്നും പൊലീസ് കണ്ടെത്തി. മരണദിവസം ഉച്ചക്കും സുബിന്‍ മര്‍ദ്ദനം നടത്തി. ഇയാളുടെ പീഡനം വ്യക്തമായതിനാലാണ് അറസറ്റ്. എസിപി ഷൈനു തോമസ്,എസ്എച്ചഒ ജി ഗോപകുമാര്‍,എസ്‌ഐ മാരായ ജയശങ്കര്‍അലോഷ്യസ്,അലക്‌സാണ്ടര്‍,കെഎസ് ധന്യ,എഎസ്‌ഐ നിസാമുദ്ദീന്‍,എസ്സിപിഒ ജെമിനി,സിപിഒ ഹാഷിംഎന്നിവര്‍ ചേര്‍ന്ന് കേസ് അന്വേഷിക്കുന്നു

Advertisement