കരുനാഗപ്പള്ളി. കരുനാഗപ്പള്ളി തഴവ സ്വദേശിനി ഡോ. രമ അയ്യർക്കാണ് ബ്രിട്ടീഷ് സിറ്റിസൺ അവാർഡ്.
കോവിസ് – 19 – മഹാമാരിക്കാലത്ത് കഴിഞ്ഞ പതിനെട്ടു മാസങ്ങളിലെ വിശിഷ്ഠ സേവനങ്ങളെ മാനിച്ചാണ് പുരസ്കാരം തേടിയെത്തിയത്.
യുകെ. നാഷണൽ ഹെൽത്ത് സർവീസിൽ ഈസ്റ്റ് കെന്റ് ഹോസ്പിറ്റലിൽ ( യൂണിവേഴ്സിറ്റി ഫൗണ്ടേഷൻ, എൻ.എച്ച്.എസ്. ട്രസ്റ്റ് ) ജോലി ചെയ്യുന്ന ഡോ. രമ അയ്യർ സ്ത്രീകളെ ബാധിക്കുന്ന ക്യാൻസർ വിഭാഗത്തിൽ കൺസൾട്ടന്റ് സർജനായിട്ടാണ് സേവനം. കഴിഞ്ഞ ആറു വർഷമായി ഇതേ ആശുപത്രിയിൽ സേവനം അനുഷ്ടിക്കുന്നു. മലേഷ്യൻ സ്വദേശിയായ ഡോക്ടർ മുരളിയാണ് ഭർത്താവ്. കരുനാഗപ്പള്ളി തഴവാ വെങ്ങാട്ടം പള്ളി മഠത്തിൽ ഡോ. ആർ.ഡി. അയ്യരുടെയും ഡോ. രോഹിണി അയ്യരുടെയും മകളാണ് ഡോ.രമ.സുപ്രസിദ്ധ ഗായിക ചിത്രാ അയ്യരുടെ സഹോദരിയാണ്