മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ പുനലൂർ സ്വദേശിനിയെ പോലീസ് അറസ്റ്റ് ചെയ്തു

Advertisement

പുനലൂർ .മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ പുനലൂർ സ്വദേശിനിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.
വിവാഹിതയും ഒമ്പതും അഞ്ചും വയസ്സുള്ള രണ്ട് കുട്ടികളുടെ അമ്മയുമായ പുനലൂർ ശാസ്താംകോണം സ്വദേശിനിയായ ചിന്നുവിനെ (30)ആണ് പുനലൂർ പോലീസ് അറസ്റ്റ് ചെയ്തത്.

ചിന്നു കഴിഞ്ഞ ഒരു വർഷത്തിലധികമായി പാലക്കാട് സ്വദേശിയായ ഒരു യുവാവുമായി സോഷ്യൽ മീഡിയ വഴി ബന്ധത്തിലായിരുന്നു എന്ന് പൊലീസ് .അറസ്റ്റ് ചെയ്ത് യുവതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.