സഹോദരനെവെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം,വെട്ടേറ്റ് അനുജന്‍റെ കൈ രണ്ടായിപിളര്‍ന്നു

Advertisement


കരുനാഗപ്പള്ളി.സഹോദരനെവെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് കല്ലേലിഭാഗം കല്ലേക്കുളത്ത്‌തെക്കതില്‍ രാജേഷ്‌കുമാറിനെ(41)യാണ് കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടുവഴക്കിനെതുടര്‍ന്ന്31ന് രാവിലെ കല്ലുകടവ് ആല്‍ത്തറ ജംക്ഷനുസമീപമുള്ള കുടുംബവീടിനു സമീപത്തുവച്ചാണ് അനുജന്‍ രാജീവ് കുമാറിനെ വെട്ടിയത്. ഇടതു കൈപ്പത്തി നെടുകേ പിളര്‍ന്ന് മാരകമായി പരുക്കേറ്റ രാജീവിനെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കല്‍കോളജ് ആശുപത്രിയിലേക്കും കൊണ്ടുപോയി.

ഇരുവരും തമ്മില്‍ ഓഹരി തര്‍ക്കം നിലനിന്നിരുന്നു. ജേഷ്ഠനൊപ്പം താമസിക്കുന്ന അമ്മയെ കാമാനെത്തിയപ്പോളാണ് അനുജനെ വെട്ടിയത്. എസിപി ഷൈനുതോമസ്, എസ്എച്ച്ഒ ജി ഗോപകുമാര്‍ എസ്‌ഐമാരായ ജയശങ്കര്‍,അലോഷ്യസ്,അലക്‌സാണ്ടര്‍,ജിഎസ്‌ഐ കലാധരന്‍,എസ് സിപിഒ മാരായ ജെമിനി സിപിഒ ഹാഷിം എന്നിവരാണ് പ്രതിയെ പിടികൂടിയത്.