കരുനാഗപ്പള്ളി മാരകമയക്കുമരുന്നായ എംഡിഎംഎ യുമായി രണ്ടുയുവാക്കളെ അറസ്റ്റുചെയ്തു

Advertisement

കരുനാഗപ്പള്ളി. മാരകമയക്കുമരുന്നായ എംഡിഎംഎ യുമായി രണ്ടുയുവാക്കളെ പൊലീസ് അറസ്റ്റുചെയ്തു.കുലശേഖരപുരം കടത്തൂര്‍ തറയില്‍പടീറ്റതില്‍ മുജീബ്(47),അയണിവേലിക്കുളങ്ങര കോഴിക്കോട് മേക്കുമുറി പറമ്പില്‍ ദീപു എന്നുവിളിക്കുന്ന രാജേഷ് (38)എന്നിവരെയാണ് അറസ്റ്റു ചെയ്തത്.


കന്നേറ്റിപാലം കൊതുമുക്ക് റോഡില്‍ വാഹനപരിശോധനനടത്തുന്ന പൊലീസ് സംഘം സംശയാസ്പദമായി കണ്ട ഇവരെ പിടികൂടി പരിശോധിക്കുകയായിരുന്നു.ഇവരുടെ പക്കല്‍ നിന്നും എംഡിഎംഎ പിടിച്ചെടുത്തു. എസ്എച്ചഒ ജി ഗോപകുമാര്‍,എസ്‌ഐ ജയശങ്കര്‍.,എഎസ്‌ഐമാരായ ശ്രീകുമാര്‍,നന്ദകുമാര്‍,എസ്സിപിഒ രാജീവ്,സിപിഒ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റു നടത്തിയത്.