കൊല്ലം. ജില്ലയിലും നിയന്ത്രണങ്ങളിൽ ഇളവു വരുത്തി. സി കാറ്റഗറി നിയന്ത്രണത്തിലായിരുന്ന ജില്ലയെ ബി കാറ്റഗറിയാക്കി മാറ്റിയെന്ന് കൊല്ലം ജില്ലാ കളക്ടർ അഫ്സാന പർവീൺ അറിയിച്ചു. ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇതോടെ സിനിമ തീയറ്ററുകളും, ജിമ്മുകളും പ്രവർത്തിക്കാനും അനുമതി ലഭിച്ചു. വിവാഹം , മരണാനന്തര ചടങ്ങുകൾ എന്നിവയ്ക്ക് പരമാവധി 20 പേർക്ക് മാത്രമാണ് പങ്കെടുക്കാൻ അനുവാദമുള്ളത്.

