വിസ്മയ കേസിൽ വീണ്ടും കൂറുമാറ്റം പ്രതി വിസ്മയയുടെ ഭർത്താവ് കിരണിന്റെ സഹോദരി കീർത്തി ഉൾപ്പെടെ മൂന്നു പേരാണ് കൂറുമാറിയത് :
കീർത്തി കിരണിന്റ പിതൃ സഹോദരൻ സെക്യൂരിറ്റി ജീവനക്കാരൻ അനിൽ കുമാർ , ഇയാളുടെ ഭാര്യയും ആരോഗ്യവകുപ്പ് ജീവനക്കാരിയുമായ ബിന്ദുകുമാരി എന്നിവരാണ് കൂറുമാറിയത്. ഇതോടെ കേസിൽ ഇതുവരെ കിരണിന്റെ പിതാവ് സദാശിവൻ പിള്ള അടക്കം നാലുപേരാണ് കൂറുമാറ്റിയത്.
താനും വിസ്മയമായി ആത്മബന്ധമാണ് ഉണ്ടായിരുന്നതെന്നും സ്ത്രീധനവുമായി ബന്ധപ്പെട്ട് കിരണും വിസ്മയയുമായി ഒരു തർക്കവും ഇല്ലായിരുന്നില്ലെന്നും പറഞ്ഞതോടെ കീർത്തി കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചു. കിരണിന് സ്ത്രീധനമായി നൽകിയ കാർസംബന്ധിചച്ച് ഇരുവരും തമ്മിൽ പിണക്കു മുണ്ടായിരുന്നുവെന്നും ഇരുവരും വഴക്കിട്ട് രണ്ട് മുറികളിലാണ് പലപ്പോഴും ഉറങ്ങിയിരുന്നതെന്നും ആണ് കീർത്തി നേരത്തേ നൽകിയ മൊഴി.
ജൂൺ 13 ന് വൈകിട്ട് വിസ്മയ തനിക്ക് വാട്സ് ആപ് സന്ദേശങ്ങൾ അയച്ചിരുന്നുവെന്നും താനത് ഡിലീറ്റ് ചെയ്തുവെന്നും കിർത്തി പറഞ്ഞു: ജൂൺ 6 ന് നാലു സന്ദേശങ്ങൾ അയച്ചിട്ടുണ്ട്. ഇരു വരും തമിലുള്ള ഫോൺ സംഭാഷണവും കോടതിയിൽ കേൾപ്പിച്ചു.
മരണ വിവരം അറിഞ്ഞ് ആശുപത്രിയിൽ ചെന്നപ്പോൾ ഇപ്പോൾ നിനക്കു സ്വർണ്ണവും കുമൊക്കെ കിട്ടിയോടാ എന്ന് ചോദിചെന്നും അപ്പോൾ കിരൺ കൈമലർത്തിയെന്നും ബിന്ദുകുമാരി പ്രോസിക്യൂഷൻ വിസ്താരത്തിൽ പാഞ്ഞു. ആദ്യത്തെ വക്കീലായിരുന്ന ആളൂർ പറഞ്ഞിട്ടാണ് ആത്മഹത്യാക്കുറിപ്പ് ലഭിച്ച കാര്യം താൻ പറഞ്ഞു പറയാതിരുന്നതെന്ന് കിരണിന്റെ പിതാവ് സദാശി വൻപിള്ള പറഞ്ഞു: ‘ആളൂരിനെ പറ്റിയുള്ള പരാമർശം കോടതി രേഖയാക്കിയില്ല. കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് ജഡ്ജി കെ എൻ സുജിത് മുമ്പാകെ നടക്കുന്ന വിചാരണ അന്തിമ ഘട്ടത്തിലാണ്.