മത്സ്യതൊഴിലാളി മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണം ;കെസി വൈഎം

Advertisement

കൊല്ലം. മത്സ്യതൊഴിലാളി മേഖലയിൽ സമഗ്ര ഇടപെടൽ ആവശ്യപ്പെട്ടു കൊല്ലം ജില്ലാ കളക്ടർക്ക് കെസിവൈഎം കൊല്ലം രൂപത നിവേദനം നൽകി.
കൊല്ലം ജില്ലയിലെ മത്സ്യബന്ധന മേഖലയിലെ തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങളിൽ ജില്ലാ ഭരണകൂടത്തിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടാണ് കെസിവൈഎം കൊല്ലം രൂപതാ സമിതി പ്രസിഡൻ്റ് കിരൺ ക്രിസ്റ്റഫറിൻ്റെ നേതൃത്വത്തിൽ ജില്ലാ കളക്ടർക്ക് നിവേദനം സമർപ്പിച്ചത്.
മത്സ്യത്തൊഴിലാളികൾ നേരിടുന്ന സുപ്രധാനമായ 6 പ്രശ്നങ്ങളിൽ അടിയന്തിര ഇടപെടലും, മറ്റ് പ്രശ്നങ്ങളിൽ പ്രത്യേക ശ്രദ്ധ ആവശ്യപ്പെട്ടും സമർപ്പിക്കപ്പെട്ട നിവേദനത്തിൽ സജീവ ഇടപെടൽ ഉണ്ടാകുമെന്ന് ജില്ലാ കളക്ടർ ഉറപ്പ് നൽകി. കെസിവൈഎം കൊല്ലം രൂപതാ ഡയറക്ടർ ഫാ: ബിന്നി മാനുവൽ, രൂപതാ പ്രസിഡന്റ് കിരൺ ക്രിസ്റ്റഫർ, മുൻ സംസ്ഥാന പ്രസിഡന്റ് എഡ്വേർഡ് രാജു, രൂപതാ വൈസ് പ്രസിഡന്റ് മാനുവൽ എന്നിവർ  നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.