കാരാളിമുക്ക് കണ്ണങ്കാട് റോഡില്‍ ടാറിംങിന് ശേഷം പ്രേതബാധ

Advertisement

പടിഞ്ഞാറേകല്ലട. കാരാളിമുക്ക് കണ്ണങ്കാട് റോഡില്‍ ടാറിംങിന് ശേഷം റോഡില്‍ പ്രേതബാധ, റോഡില്‍ കാരാളിമുക്ക് ഭാഗ ത്തേക്ക് യാത്ര ചെയ്യുന്ന ഇരു ചക്രവാഹനയാത്രക്കാരെ മാത്രം ആക്രമിക്കുന്ന പ്രേതമാണ് കൊടും വളവിലുള്ളത്. മറുവശത്തേക്ക് കുഴപ്പമില്ലാതെ പോകാം. എതിരേ വലിയവാഹനങ്ങള്‍ വരുമ്പോള്‍ വീഴ്ച അപകടമാകുമെന്നാണ് സ്ഥലവാസികളുടെ ആശങ്ക. ദിവസങ്ങള്‍ ക്കകം ഇവിടെ മറിഞ്ഞു വീണവരുടെ എണ്ണം രണ്ടക്കം കടന്നു. കാലത്താണ് അപകടമേറെ.

ഭൂതമല്ല റോഡ് ടാറിംങ് ആണ് യാത്രക്കാര്‍ക്ക് ജീവാപായമുണ്ടാക്കുന്നത്. കിലോമീറ്ററിന് ഒന്നേകാല്‍ക്കോടി ചിലവിടുന്ന മികച്ച ടാറിംങ് ആണ് നടത്തിയിരിക്കുന്നത്. വളവില്‍ യാത്രചെയ്യുന്നവര്‍ എടുത്തടിച്ചപോലെയാണ് വീഴുന്നത്. പരിഹാരമുണ്ടാക്കിയില്ലെങ്കില്‍ സമരവുമായി രംഗത്തിറങ്ങാനാണ് പതിവുയാത്രക്കാരുടെ തീരുമാനം.

1 COMMENT

  1. ടാറിംങ്ങ് ചെയ്തോണ്ട് ഇനി കുഴപ്പം ഒന്നും ഇല്ലെങ്കിൽ തന്നെ ഉണ്ടാക്കി അതിൽ തൂങ്ങി നടക്കും എന്നാൽ അല്ല ഒന്നു ക്ലിക്ക് ആകൻ പറ്റൂ

Comments are closed.