കിടപ്രത്ത് പൊതു ജലവിതരണ സംവിധാനത്തിലൂടെ കുടിക്കാന്‍ കിട്ടുന്നത് ഉപ്പുവെള്ളം

Advertisement

പടിഞ്ഞാറേകല്ലട. മണ്‍റോത്തുരുത്ത് പഞ്ചായത്തിന്റെ ഭാഗമായ കിടപ്രത്ത് കുടിക്കാന്‍ കിട്ടുന്നത് ഉപ്പുവെള്ളം. പൊതു ജലവിതരണ സംവിധാനത്തിലൂടെയാണ് ഉപ്പുവെള്ളം എത്തുന്നത്. അടുത്തകുറച്ചുനീളുകളായാണ് ഈ അസാധാരണ പ്രതിഭാസം. എന്താണ് കാരണമെന്ന് അധികൃതര്‍ക്കും വിവരമില്ല. കല്ലട ആറ് അഷ്ടമുടിക്കായലില്‍ ചേരുന്നഭാഗത്തിന് സമീപമാണ് കിടപ്രം. ഇവിടെ ഒരു കുഴല്‍കിണറില്‍നിന്നാണ് ജലവിതരണം നടക്കുന്നത്.

ഈ ജലപൈപ്പുകള്‍ പൊട്ടി കായലില്‍നിന്നുള്ള ഓരു ജലം കയറാന്‍ സാധ്യതയുണ്ടെന്ന് സ്ഥലവാസികള്‍ പറയുന്നു. എന്നാല്‍ ഇത് പരിശോധിച്ച് കണ്ടെത്തി പരിഹാരം കാണാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. നാട്ടുകാര്‍ക്ക് പൈപ്പിലൂടെ ഓരു ജലം വിതരണം നടക്കുകയാണ്. പലരും ദൂരെനിന്നും വെള്ളം വാഹനങ്ങളില്‍ എത്തിച്ചാണ് കഴിച്ചുകൂട്ടുന്നത്.

Advertisement